നികുതിവെട്ടിപ്പ്: ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 10,000 കോടി രൂപ പിഴയിട്ട് ദുബായ് കോടതി

(www.kl14onlinenews.com)
(17-Sep -2022)

നികുതിവെട്ടിപ്പ്: ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 10,000 കോടി രൂപ പിഴയിട്ട് ദുബായ് കോടതി
ദുബായ്: ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 125 കോടി ഡോളർ (10,000 കോടി രൂപ) പിഴയിട്ട് ദുബായ് കോടതി. ബ്രിട്ടിഷ് പൗരത്വമുള്ള സഞ്ജയ് ഷാ ഏതാനും വർഷങ്ങളായി ദുബായിലാണു താമസം. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയതെന്നു ഡെൻമാർക്ക് നികുതി വകുപ്പ്  ഹർജിയിൽ പറയുന്നു. പ്രതിയെ കൈമാറണമെന്ന ഡെൻമാർക്കിന്റെ ഹർജി കോടതി നിരസിച്ചു.

170 കോടി ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇയാൾ നടത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ഷായുടെ വക്താവ് ജാക്ക് ഇർവിൻ പറഞ്ഞു. ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായ 3 വർഷം നികുതി റീഫണ്ട് ഇയാൾ കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിനു ശേഷം ‍ഡെൻമാർക്ക് വിട്ട ഷാ ദുബായിലെ പാം ജുമൈറയിലേക്കു താമസം മാറ്റി. 2018ൽ ആണ് ഡെൻമാർക്ക് നികുതി വകുപ്പ് ദുബായിൽ കേസ് ഫയൽ ചെയ്തത്. 190 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഡെൻമാർക്ക് വാദിച്ചത്.

Post a Comment

Previous Post Next Post