'ക്ലീന്‍ കാസര്‍കോട്' പട്‌ളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

(www.kl14onlinenews.com)
(13-Aug -2022)

'ക്ലീന്‍ കാസര്‍കോട്' പട്‌ളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

കാസർകോട്: ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടന്നു വരുന്ന മിന്നല്‍ പരിശോധനയില്‍ 13-08-2022 ന് ബൈക്കില്‍ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ വിദ്യാനഗര്‍ പൊലീസ് പിടികൂടി. കാസര്‍കോട് ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ അഹമ്മദ് നിയാസ് (38), പത്തനംതിട്ട കോന്നി മുളന്തറ സ്വദേശി ഇജാസ് അസീസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ അനൂപ്‌ കുമാര്‍ ഇ യുടെ നിര്‍ദേശപ്രകാരം എസ്‌ ഐ കെ.പ്രശാന്തും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കാസറഗോഡ് പട്‌ള കുതിരപ്പാടിയില്‍ വെച്ച് വെള്ളിയാഴ്ച്ച സന്ധ്യയോടെയായിരുന്നു മയക്കുമരുന്ന് വേട്ട. വാഹന പരിശോധനയ്ക്കായി കൈകാണിച്ചപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Post a Comment

Previous Post Next Post