ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാൻ ശ്രമിക്കുന്നു, ചിലർ എനിക്ക് 'പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് വെച്ചിട്ടുണ്ട്'; കെടി ജലീൽ

(www.kl14onlinenews.com)
(24-Aug -2022)

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ
രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാൻ ശ്രമിക്കുന്നു, ചിലർ എനിക്ക് 'പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് വെച്ചിട്ടുണ്ട്'; കെടി ജലീൽ
തിരുവനന്തപുരം :
ഫേസ്ബുക്കിന്റെ പേരിൽ തന്നെ രാജ്യദ്രോഹിയാക്കാനാണ് ശ്രമമെന്ന് കെടി ജലീൽ. വിവാദ പരാമർശം താൻ പിൻവലിച്ചിരുന്നു. തന്റെ പരാമർശം കാരണം നാട്ടിൽ ഒരു വർഗീയ ധ്രുവീകരണമോ, കുഴപ്പമോ ഉണ്ടാകാൻ പാടില്ലെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം പിൻവലിച്ചത്. എന്നാൽ തന്നെ വിടാൻ തത്പര കക്ഷികൾ തയ്യാറായില്ലെന്ന് കെടി ജലീൽ പറഞ്ഞു.

നിയമസഭയിൽ സംസാരിക്കുന്നതിനിടെയാണ് ജലീലിന്റെ പരാമർശം. വർത്തമാന ഇന്ത്യയിൽ എന്ത് പറയുന്നു എന്നല്ല, മറിച്ച് ആര് പറയുന്നു എന്നതാണ് നോക്കുന്നത്. തനിക്കെതിരെ കുരുക്ക് മുറുക്കാൻ നോക്കി നിരാശരായിരുന്നവരാണ് ഇപ്പോൾ രാജ്യദ്രോഹിയായി തൂക്കിലേറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചിലർ തനിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് വരെ എടുത്ത് വെച്ചിട്ടുണ്ടെന്നും കെടി ജലീൽ പറഞ്ഞു.

നിയമസഭയിലെ ചില അംഗങ്ങളും അതിന് കൂട്ടുപിടിക്കുന്നുണ്ടെന്നും ജലീൽ കുറ്റപ്പെടുത്തി. തന്റെ കുറിപ്പിൽ ഒരിടത്തം ഇന്ത്യൻ അധിനിവേശം എന്ന പദം ഉപയോഗിച്ചിരുന്നില്ല. വിവാദ പരാമർശം താൻ പിൻവലിച്ചിരുന്നു. നാട്ടിൽ ഒരു വർഗീയ ധ്രുവീകരണമോ, കുഴപ്പമോ ഉണ്ടാകാൻ പാടില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശങ്ങൾ പിൻവലിച്ചതെന്നും കെടി ജലീൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post