കെഎസ്ആർടിസിയ്ക്ക് 103 കോടി രൂപ ഉടൻ നൽകണം: സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം

(www.kl14onlinenews.com)
(24-Aug -2022)

കെഎസ്ആർടിസിയ്ക്ക് 103 കോടി രൂപ ഉടൻ നൽകണം: സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി :
കെഎസ്ആർടിസിയ്ക്ക് സർക്കാർ അടിയന്തരമായി പണം നൽകാൻ ഹൈക്കോടതിയുടെ നിർദ്ദേശം. 103 കോടി രൂപ ഉടനെ നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സെപ്തംബർ ഒന്നിന് മുൻപ് പണം നൽകണം. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാനാണ് പണം. ശമ്പളം നൽകാൻ വേറെ നിവർത്തിയില്ലെന്ന കെഎസ്ആർടിസിയുടെ സത്യവാങ്മൂലത്തിലാണ് കോടതിയുടെ നിർദ്ദേശം.

സർക്കാർ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും അനുവദിക്കാൻ കോടതി തയ്യാറായില്ല. സർക്കാരിന്റെ സഹായമില്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകാനാകില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്നാണ് സർക്കാരിന്റെ നിലപാട്. ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സർക്കാർ ധനസഹായം അനുവദിക്കാത്തതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി പറയുന്നു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തോട് സഹകരിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. എന്നാൽ എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി മതിയെന്ന നിലപാടിലാണ് കെഎസ്ആർടിസി.

Post a Comment

Previous Post Next Post