കാലിക്കടവിൽ വയോധികന്റെ ലോട്ടറി പെട്ടിക്കട അജ്ഞാതർ തകർത്തു

(www.kl14onlinenews.com)
(20-Aug -2022)

കാലിക്കടവിൽ വയോധികന്റെ ലോട്ടറി പെട്ടിക്കട അജ്ഞാതർ തകർത്തു
ചെറുവത്തൂർ :
പിലിക്കോട് പഞ്ചായത്തിൽ കാലിക്കടവിൽ പ്രവർത്തിക്കുന്ന വയോധികന്റെ ലോട്ടറി പെട്ടിക്കട ഇരുട്ടിന്റെ മറവിൽ അജ്ഞാതർ മറിച്ചിട്ട് തകർത്ത നിലയിൽ. വറക്കോട്ട് വയലിൽ സ്വദേശി എസി സുകുമാരന്റെ (69) പേരിലുള്ള പെട്ടിക്കട ആണ് സമൂഹവിരുദ്ധരുടെ അക്രമത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ ലോട്ടറി വില്പനക്കായി എത്തിയപ്പോഴാണ്പെട്ടിക്കട തകർത്ത നിലയിൽ കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിച്ചു ചന്തേര പോലീസിൽ പരാതി നൽകി. 4000 രൂപയുടെ ടിക്കറ്റുകൾ പെട്ടിക്കടയിൽ ഉണ്ടായിരുന്നതായി സുകുമാരൻ പറയുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ അക്രമികളുടെ ദൃശ്യം പറഞ്ഞിട്ടുണ്ടാകും എന്നാണ് സുകുമാരൻ പറയുന്നത്. കാലിക്കടവ് കെഎസ്ഇബി ഓഫീസിന് സമീപത്താണ് സുകുമാരന്റെ പെട്ടിക്കട സ്ഥിതിചെയ്യുന്നത്. നാലുവർഷമായി കാലിക്കടവിൽ ലോട്ടറി വിൽപന നടത്തി വരികയായിരുന്നു ഇയാൾ. പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിനായി ആരും എത്തിയില്ലെന്ന് സുകുമാരൻ പറയുന്നു. പോലീസ് എത്തിയാൽ മാത്രമേ പെട്ടിക്കുള്ളിലുള്ള പണവും ടിക്കറ്റുകളും എടുക്കാൻ സാധിക്കുകയുള്ളൂ.

Post a Comment

Previous Post Next Post