സംരംഭകർക്ക് ലോൺ, ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു

(www.kl14onlinenews.com)
(13-Aug -2022)

സംരംഭകർക്ക് ലോൺ, ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു
വലിയപറമ്പ : 2022-23 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ സംരംഭക വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിലെ സംരംഭകർക്ക് ലോൺ/ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാലയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ ഉദ്ഘാടനം ചെയ്തു. പതിവിൽ നിന്ന് വ്യത്യസ്തമായി സംരംഭകരിലേക്ക് നേരിട്ട് ലോൺ, സബ്സിഡി സൗകര്യമൊരുക്കുന്നത് കൂടുതൽ സംരംഭകരെ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ മനോഹരൻ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എംപി സ്വാഗതം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മിലൻ വി കെ നന്ദിയും പറഞ്ഞു. കേരള ഗ്രാമീൺ ബാങ്ക്, വലിയപറമ്പ പഞ്ചായത്ത് സഹകരണ ബാങ്ക്, കനറാ ബാങ്ക് തൃക്കരിപ്പൂർ, കൃഷിവകുപ്പ്, ഖാദി ബോർഡ്, ഫിഷറീസ് വകുപ്പ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ലോണുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിശദീകരണം നൽകി. നൂറു കണക്കിനാളുകൾ സബ്സിഡി മേളയിൽ സംബന്ധിച്ചു. ആദ്യമായി പഞ്ചായത്തിൽ നടന്ന ലോൺ ലൈസൻസ് സബ്സിഡി മേളയിൽ ബാങ്കുകളുമായി നേരിട്ടുള്ള മുഖാമുഖത്തിന് അവസരമൊരുക്കിയത് കൂടുതൽ സംരംഭകരെ ആകർഷിക്കുന്ന തരത്തിലുള്ളതായി.

Post a Comment

Previous Post Next Post