(www.kl14onlinenews.com)
(13-Aug -2022)
കുമ്പള: സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ മലബാറിൽ പ്രത്യേകിച്ച് തുളുനാട്ടിൽ ജനഹൃദയങ്ങളിൽ ജീവിക്കുകയും സാധാരണക്കാർക്കിടയിൽ തന്റെ ജീവിതം അടയാളപ്പെടുത്തിയ ഉന്നത വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു ലണ്ടൻ മുഹമ്മദ് ഹാജി എന്നും എംഎൽഎ പറഞ്ഞു. ദുബായ് മലബാർ കലാസാംസ്കാരിക വേദി കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ സംഘടിപ്പിച്ച ലണ്ടൻ മുഹമ്മദ് ഹാജി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ മേഖലകളിൽ ആഗ്രഹിച്ചതൊക്കെ തന്റെ കൈപ്പിടിയിൽ ഒതുക്കാമായിരുന്നിട്ടും ഒരു സംഘടനയിലും അധികാരം കയ്യളാൻ മുന്നോട്ട് വരാത്ത ലണ്ടൻ മുഹമ്മദ് ഹാജിയുടെ ജീവചരിത്രം ഒരു തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം ആളുകൾ പങ്കെടുത്ത ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് അധ്യക്ഷത വഹിച്ചു. മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷറഫ് കർള സ്വാഗതം പറഞ്ഞു. കാസർകോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി, വാണിജ്യ പ്രമുഖൻ അലി നാങ്കി, എം ബി യുസഫ് ബന്തിയോട്. ബി കെ.സിദ്ധീഖ് സ്പീഡ് എന്നിവർ മുഖ്യാതിഥികളായിരുന്നു. എ കെ ആരിഫ് അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വാണിജ്യ മേഖലകളിലെ പ്രമുഖരായ അഷ്‌റഫ് ബ്രിട്ടീഷ്, അഷറഫ് ഇംഗ്ലീഷ്, കബീർ ചെർക്കളം, ഖയ്യും മാന്യ,അസീസ് പെർമുദേ, മൂസ ഹാജി കോഹിനൂർ. അബ്ക്കോ മുഹമ്മദ് മുനീർ ബെരിക്കെ, സൈനുദ്ദീൻ അടുക്ക,കെ വി യൂസഫ്,മജീദ് പച്ചമ്പള,ടിഎം ശുഹൈബ്,ഇബ്രാഹിം ബത്തേരി,സയ്യിദ് ഹാദി തങ്ങൾ,ബിഎൻ.മുഹമ്മദലി ,അബ്ദുല്ല കണ്ടത്തിൽ,അബ്ദുല്ലാ താജ്, ഇബ്രാഹിം ഹാജി,ഖലീൽ മാസ്റ്റർ. ഹമീദ് കാവിൽ,അസീസ് കളത്തൂർ,അഷ്റഫ് ബലക്കാട്,ജംഷിർ മൊഗ്രാൽ, ഇ. കെ മുഹമ്മദ് കുഞ്ഞി, എ മുഹമ്മദ് കുഞ്ഞി കുമ്പോൽ,ജമീല സിദ്ദിഖ്,സിദ്ദീഖ് ദണ്ഡ് ഗോളി, മുജീബ് കമ്പാർ,മാഹിൻ മാസ്റ്റർ,ജാഫർ മൊഗ്രാൽ പള്ളികുഞ്ഞി കടവത്ത് മൊയ്‌ദീൻ,അബ്ബാസ് അലി, അബ്ദുള്ള പട്ട മൂസ പട്ട, റേടോ അബുദുൽ റഹിമാൻ തുടങ്ങിയവർ സംസാരിച്ചു സെഡ് എ മൊഗ്രാൽ നന്ദി പറഞ്ഞു.
Post a Comment