സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ; ആഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി

(www.kl14onlinenews.com)
(15-Aug -2022)

സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ; ആഘോഷ നിറവിൽ രാജ്യം;
ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രിഡൽഹി :
75-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തിന് ഐതിഹാസിക ദിനമാണ് ഇതെന്ന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം പുതിയ ദിശയിലേക്കാണെന്നും പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു. ചെങ്കോട്ടയിൽ നിന്ന് ഇത് ഒൻപതാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണത്തെ വിറപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്ക് രാജ്യം നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്. കൊറോണ മുന്നണി പോരാളികളും മോർച്ചറി ജീവനക്കാരും അടക്കം 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ചടങ്ങിന് എത്തിയത്

Post a Comment

Previous Post Next Post