സ്വാതന്ത്ര്യം ആഘോഷങ്ങളിൽമാത്രം ഒതുങ്ങുന്നു: പിഡിപി ജില്ലാ ട്രഷറർ ഷാഫി ഹാജി അടൂർ

(www.kl14onlinenews.com)
(14-Aug -2022)

സ്വാതന്ത്ര്യം ആഘോഷങ്ങളിൽമാത്രം ഒതുങ്ങുന്നു: പിഡിപി ജില്ലാ ട്രഷറർ ഷാഫി ഹാജി അടൂർ
കാസർകോട് :
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആചരിക്കുന്ന ഈ വേളയിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട രാജ്യത്തിന്റെ അടിസ്ഥാന വർഗ്ഗങ്ങൾ ഉൾപ്പെടെ ഒട്ടനവധി മനുഷ്യർക്ക് ദൈവത്തിന്റെ മുന്നിൽ ഒന്ന് സ്വതന്ത്രമായി കൈകൂപ്പാൻ ഉള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നതും സ്വതന്ത്രമായി സഞ്ചരിക്കാനും സ്വതന്ത്രമായി ഇഷ്ടമുള്ളത് കഴിക്കാനും കുടിക്കാനും ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനി ഉൾപ്പെടെ നിരവധി നിരപരാധികൾക്ക് നീതിയും സ്വാതന്ത്ര്യവും നേടിക്കൊടുക്കാൻ സാധിക്കാത്ത നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യം എന്ന സംവിധാനം വെറും ആഘോഷങ്ങളിൽ മാത്രമൊതുങ്ങുന്നു എന്ന് പിഡിപി കാസർഗോഡ് ജില്ലാ ട്രഷറർ ഷാഫി ഹാജി അടൂർ പറഞ്ഞു കാസർഗോഡ് ബോസ്കോ ഹാളിൽ നടന്ന പിഡിപി കാസർകോട് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം തൊലി യുടെ വർണത്തിന്റെ നിറം കറുപ്പായി പോയതിന്റെ പേരിൽ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതും മേൽ ജാതിക്കാരിയായ പെണ്ണിനെ സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും മഹാപരാതം ആയി വിലയിരുത്തപ്പെടുകയും അത്തരം അപരാധങ്ങൾ ക്ക് സ്വയം ശിക്ഷകൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മേൽ വർഗ്ഗ ഭരണകൂടഭീകരത രാജ്യത്തെ കാർന്ന് തിന്നും പോൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന നീതിന്യായവ്യവസ്ഥയുടെ കാഴ്ചയില്ലായ്മ യുടെ രാജ്യത്താണ് നാം സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം ആചരിക്കുന്നത് എന്നുള്ളത് ആശങ്കാജനകവും രാജ്യത്തിന്റെ മതേതരത്വത്തിന് ഏറ്റിട്ടുള്ള അപമാനവും ആണ് എന്ന് ഷാഫി ഹാജി അടൂർ പറഞ്ഞു പിഡിപി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ആഗസ്റ്റ് 14ന് രാത്രി 12 മണിക്ക് പാർട്ടി പ്രവർത്തകർ പൗരസ്വാതന്ത്ര്യം പ്രതിജ്ഞ ഏറ്റുപറയുംഎന്ന് ജില്ലാ നേതൃയോഗം അറിയിച്ചു പിഡിപി ജില്ലാ ഭാരവാഹികളായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ കെ പി മുഹമ്മദ് ഉപ്പള അബ്ദുൽറഹ്മാൻ പുത്തികെ തുടങ്ങിയവർ സംസാരിച്ചു പിഡിപി മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം കോളിയടുക്കം മുസ അടുക്കാം ഇബ്രാഹിം പാവൂർ ആബിദ് മഞ്ഞംപാറ കാലിദ് ഭാഷ ഹസൈനാർ ബെണ്ടിച്ചാൽ പി യൂ അബ്ദുൽ റഹ്മാൻ ഹാരിസ് ആദൂർ മുനീർ പോസോട്ട് അബ്ദുൽസലാം മഞ്ചേശ്വരം ഐ എസ് എഫ് ജില്ലാ സെക്രട്ടറി ത്വയ്യിബ് ആദൂർ അലി കൊടിയമ്മ തുടങ്ങിയവർ സംബന്ധിച്ചു കാസർകോട് ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹ്മദ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു പിഡിപി കാസർഗോഡ് ജില്ല ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കാസർകോട് ജില്ലാ ജോയിൻ സെക്രട്ടറി അബ്ദുല്ല ബദിയടുക്ക സ്വാഗതവും പിഡിപി കാസർകോട് ജില്ലാ ജോയിൻ സെക്രട്ടറി ജാസി പോസോർട്ട് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post