തെരുവുനായ മുഖത്ത് കടിച്ചു, വാക്സിനെടുത്തിട്ടും 53കാരി മരിച്ചു

(www.kl14onlinenews.com)
(22-Aug -2022)

തെരുവുനായ മുഖത്ത് കടിച്ചു, വാക്സിനെടുത്തിട്ടും 53കാരി മരിച്ചു

കോഴിക്കോട്; പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടായോയെന്നകാര്യത്തിൽ കൂടുതൽ പരിശോധനാഫലങ്ങൾ വരാനുണ്ടെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post