(www.kl14onlinenews.com)
(26-Aug -2022)
മെല്‍ബണ്‍:
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചു. ഒക്ടോബര്‍ 23-ാം തീയതിയാണ് പോരാട്ടം.
ജനറല്‍ ടിക്കറ്റുകളുടെ വില്‍പ്പന ഫെബ്രുവരിയിലായിരുന്നു ആരംഭിച്ചത്. ഏതാനം നിമിഷങ്ങള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു.
4000 സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകളാണുള്ളത്. 30 ഓസ്ട്രേലിയന്‍ ഡോളറാണ് ഒരു ടിക്കറ്റിന്റെ വില. ആദ്യ എത്തുന്നവര്‍ക്ക് ടിക്കറ്റ് എന്ന തരത്തിലായിരിക്കും വില്‍പ്പനയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു.
സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകളിലൂട ഒക്ടോബര്‍ 23 ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ കഴിയുന്നത്ര ആരാധകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഉറപ്പാക്കാനാകുമെന്നാണ് ഐസിസി വ്യക്തമാക്കുന്നത്.
“ഒക്‌ടോബർ 23 ഞായറാഴ്‌ച നടക്കാനിരിക്കുന്ന മത്സരത്തിൽ കഴിയുന്നത്ര ആരാധകർക്ക് പങ്കെടുക്കാനാകുമെന്ന് ടിക്കറ്റ് റിലീസ് ഉറപ്പാക്കുന്നു. ഐസിസി ഹോസ്പിറ്റാലിറ്റി, ഐസിസി ട്രാവൽ & ടൂർസ് പ്രോഗ്രാമുകൾ വഴി വാങ്ങാൻ പരിമിതമായ എണ്ണം പാക്കേജുകളും ലഭ്യമാണ്, ”ഐസിസി പറഞ്ഞു.
ട്വന്റി 20 ലോകകപ്പിലെ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇനിയും അവസരമുണ്ടെന്നും ഐസിസി അറിയിച്ചു. കുട്ടികള്‍ക്ക് അഞ്ച് ഡോളറാണ് ടിക്കറ്റ് വില. മുതിര്‍ന്നവര്‍ക്ക് 20 ഡോളറും.
നവംബര്‍ 13 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഫൈനലിന്റെ ടിക്കറ്റും ലഭ്യമാണെന്നും ക്രിക്കറ്റ് സമിതി അറിയിച്ചിട്ടുണ്ട്.
إرسال تعليق