(www.kl14onlinenews.com)
(26-Aug -2022)
ചെർക്കള : മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന മർഹൂം ചെർക്കള അബ്ദുള്ള, മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ട്രഷററായിരുന്ന ബദ്‌രിയ അബ്ബാസ് ഹാജി എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന അനുസ്മരണ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള ഉദ്ഘാടനം നിർവ്വഹിച്ചു. സമുദായത്തിനും സമൂഹത്തിനും പാർട്ടിക്കും കാലങ്ങൾക്കതീതമായ സംഭാവനകളാണ് ചെർക്കളം സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നിശബ്ദ സേവകനെന്ന് അക്ഷരംപ്രതി വിളിക്കാൻ പറ്റിയ നേതാവായിരുന്നു ബദ്‌രിയ അബ്ബാസ് ഹാജിയെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു. ലത്തീഫ് മൗലവി പ്രാർത്ഥന നടത്തി ജനറൽ സെക്രട്ടറി നാസർ ചായിന്റടി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെർക്കള, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, പഞ്ചായത്ത് നിരീക്ഷകൻ അബ്ബാസ് ബീഗം, ഇ.അബൂബക്കർ ഹാജി, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ടി.എം അബ്ബാസ്, ഹനീഫ കരിങ്ങപ്പള്ളം, സലാം പി.ബി, ഷമീർ ടി.എം, ഖാദർ ബദ്‌രിയ, ഖാദർ ഹാജി ചെങ്കള, അനസ് എതിർത്തോട്, സിദ്ദീഖ് സന്തോഷ്നഗർ, സി.എ ഇബ്രാഹിം, അർഷാദ് എതിർത്തോട്, എം.എം നൗഷാദ്, മുനീർ പൊടിപ്പള്ളം, സഫിയ ഹാഷിം, ജാസ്മിൻ കബീർ ചെർക്കളം, ഹനീഫ പാറ, ബി.എം ഖാദർ ചെങ്കള, മുഹമ്മദ് കനിയടുക്കം, കെ.എൻ ബഡുവൻ കുഞ്ഞി, അബ്ദുൽ ഖാദർ, ഹമീദ് ഹാജി ബാലടുക്ക, ഷുക്കൂർ ചെർക്കള, മനാഫ് എടനീർ, ഇബ്രാഹിം ബേർക്ക, എ.സി ആമദ് ചേരൂർ, അബൂബക്കർ എ, സുബൈർ ചെങ്കള, സലാം ചെർക്കള, ബി.എം ഹാരിസ്, സി ബി ലത്തീഫ്, മുഹമ്മദ് ചേരൂർ, നാസർ ചെർക്കളം, കബീർ ചെർക്കളം, അസ്ഫർ ചേരൂർ, ഗഫൂർ ബേവിഞ്ച തസ്‌നി മാവിനകട്ട തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق