ഏഷ്യാ കപ്പ് ടി20: പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

(www.kl14onlinenews.com)
(28-Aug -2022)

ഏഷ്യാ കപ്പ് ടി20: പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇല്ല. പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ അന്തിമ ഇവലനില്‍ ഇടം നേടിയത്. ഭുവനേശ്വര്‍ കുമാറിനും അര്‍ഷദീപ് സിംഗിനുമൊപ്പം മൂന്നാം പേസറായി ആവേശ് ഖാനും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍. രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലാണ് ഓപ്പണര്‍. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ നാലാമതും ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും എത്തുന്നു.

ടോസ് നേടിയിരുന്നങ്കില്‍ ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് നായകന്‍ ബാബര്‍ അസമും വ്യക്തമാക്കി. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് പാക്കിസ്ഥാന്‍റെ ബൗളിംഗ് നിര. യുവപേസര്‍ നസീം ഷാ പാക് ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു.

മാത്രം ഓര്‍മിക്കൂ, എല്ലാം ഓര്‍മ വരും', ടീം അംഗങ്ങളെ പ്രചോദിപ്പിച്ച് ബാബര്‍ അസം

മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്നാണ് അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക പോരാട്ടം തെളിയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 105 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഫ്ഗാന്‍ 10.1 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ഏഷ്യാ കപ്പില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എട്ടെണ്ണത്തില്‍ ഇന്ത്യയും അഞ്ചെണ്ണത്തില്‍ പാക്കിസ്ഥാനും ജയിച്ചു. പക്ഷെ 2010നുശേഷം പരസ്പരം ഏറ്റുമുട്ടിയ ആറ് കളികളില്‍ അഞ്ചിലും ഇന്ത്യക്കായിരുന്നു ജയം.

ജസ്പ്രീത് ബുമ്രയുടെയും ഹര്‍ഷല്‍ പട്ടേലിന്‍റെയും അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരിലാണ് ഇന്ത്യയുടെ പേസ് പ്രതീക്ഷകള്‍. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയ 20 വിക്കറ്റുകളില്‍ 12 എണ്ണവും പവര്‍ പ്ലേയിലായിരുന്നു എന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പാക്കിസ്ഥാന്‍റെ പ്രധാന ബാറ്റര്‍മാരായ മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും ഓപ്പണര്‍മാരാണ്. ഇവരെ തുടക്കത്തിലെ മടക്കിയാല്‍ ഇന്ത്യക്ക് ആധിപത്യം ഉറപ്പിക്കാം.

India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh.

Post a Comment

Previous Post Next Post