(www.kl14onlinenews.com)
(16-Aug -2022)
'ഞാൻ ലഹരി വിരുദ്ധനല്ല,ലഹരിക്ക് അടിമപ്പെട്ടവനാണ്'
മൊഗ്രാൽ: 'ഞാൻ ലഹരി വിരുദ്ധനല്ല,ലഹരിക്ക് അടിമപ്പെട്ടവനാണ്'
ലഹരി വിരുദ്ധ ക്ലാസ്സ് കൈകാര്യം ചെയ്യാനെത്തിയ എക്സൈസ് പ്രിവെന്റീവ് ഓഫീസർ എൻ.ജി രഘുനാഥന്റെ വാക്കുകൾ കേട്ട് നാഷണൽ സർവ്വീസ് സ്കീം ക്യാമ്പിലെത്തിയ വിദ്യാർത്ഥികൾ സ്തബ്ധരായി.
എന്നാൽ സ്നേഹമാണ്, കുടുംബമാണ്, ജീവിതമാണ് എന്റെ ലഹരി, അല്ലാതെ ലഹരി പദാർത്ഥങ്ങളല്ല എന്ന് കൂടി രഘുനാഥൻ കൂട്ടിച്ചേർത്തതോടെയാണ് വിദ്യാർത്ഥികൾക്ക് കാര്യം പിടികിട്ടിയത്.
ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നടന്ന് വരുന്ന വി. എച്ച്. എസ്. ഇ വിഭാഗം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിലാണ് (തളിര് -2022) രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.
ലഹരിയുടെ ദൂഷ്യഫലങ്ങൾ ഒന്നൊന്നായി വരച്ച്കാട്ടിക്കൊണ്ട് 'ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യയുടെ' 2022-സിൽവർ ജൂബിലി പുരസ്‌ക്കാര ജേതാവ് കൂടിയായ എൻ. ജി രഘുനാഥൻ നടത്തിയ ബോധവൽക്കരണ ക്ലാസ്സ് വിദ്യാർത്ഥികളിൽ അവിസ്മരണീയമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.
എസ്.എം.സി ചെയർമാൻ കെ.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. എം റഹ്‌മാൻ സ്വാഗതം പറഞ്ഞു. വിഎച്ച് എസ് ഇ പ്രിൻസിപ്പാൾ ഉമേഷൻ, മാഹിൻ മാസ്റ്റർ, സെഡ്. എ മൊഗ്രാൽ, സിദ്ദീഖ് റഹ്‌മാൻ, ടി.കെ അൻവർ, മുഹമ്മദ് അബ്കോ, ഹമീദ് പെർവാഡ്,ഹാരിസ് ബഗ്ദാദ്, മുഹമ്മദ് സ്മാർട്ട്, മുർഷിദ് മൊഗ്രാൽ, സ്വപ്ന ടീച്ചർ, സവിത ടീച്ചർ, വിമല ടീച്ചർ പ്രസംഗിച്ചു. ഫാദിൽ നന്ദി പറഞ്ഞു.
Post a Comment