മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുവന്നു, ചികിത്സയിലായിരുന്ന അമ്മ മരിച്ചു

(www.kl14onlinenews.com)
(14-Aug -2022)

മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുവന്നു, ചികിത്സയിലായിരുന്ന അമ്മ മരിച്ചു
അങ്കാമാലിയിൽ മകന്റെ കുത്തേറ്റ അമ്മ മരിച്ചു. നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. ഈ മാസം ഒന്നിനാണ് മേരിയെ മകൻ കിരൺ കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു മേരി. മകന്റെ ആഴത്തിലുള്ള കുത്തിൽ മേരിയുടെ കുടൽമാല പുറത്തുവന്നിരുന്നു.

മകൻ കിരൺ നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മേരി. വീട്ടിൽ വെച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് മകൻ, മേരിയെ കുത്തി പരിക്കേൽപ്പിക്കുന്നത്. അടിപിടി കേസിലും മാല മോഷണ കേസുകളിലും കിരൺ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കിരണിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മേരിയെ ആദ്യം അങ്കമാലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് വയറ്റിൽ ശസ്ത്രക്രിയ നടത്തി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കിരൺ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിക്കുന്നത്.

Post a Comment

أحدث أقدم