(www.kl14onlinenews.com)
(27-Aug -2022)
നീലേശ്വരം / ചെറുവത്തൂർ: ഒരാഴ്ച മുൻപ് ജയിലിൽ നിന്നിറങ്ങിയയാൾ 0.4 ഗ്രാം എംഡിഎംഎയുമായി വീണ്ടും അറസ്റ്റിൽ. ചെറുവത്തൂർ തുരുത്തി കൈതക്കാട്ട് പി.പി.സി.ശശിയെയാണ് നീലേശ്വരം എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.കലേശനും പാർട്ടിയും പിടികൂടിയത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന മിന്നൽ പരിശോധനയിലാണ് അറസ്റ്റ്.
പൊലീസിലും എക്സൈസിലുമായി ഇയാൾക്കെതിരെ 11 കേസുകൾ നിലവിലുണ്ട്. പ്രിവന്റീവ് ഓഫിസർമാരായ എം.അനീഷ് കുമാർ, ജയിംസ് ഏബ്രഹാം കുറിയോ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം.പ്രസാദ്, സി. സന്തോഷ് കുമാർ, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
Post a Comment