ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്‌ഫോടനം: സൂപ്പർടെക്ക് 'ട്വിൻ ടവർ' നിലം പൊത്തി

(www.kl14onlinenews.com)
(28-Aug -2022)

ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്‌ഫോടനം: സൂപ്പർടെക്ക് 'ട്വിൻ ടവർ' നിലം പൊത്തി
നോയിഡ:
ഉത്തർപ്രദേശിലെ സൂപ്പർടെക് കമ്പനിയുടെ ഇരട്ട ടവർ നിലം പൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ടവർ പൊളിച്ചത്. മുൻകൂട്ടി തീരുമാനിച്ചതു പ്രകാരം ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർത്തത്. സെക്‌ടർ 93 എയിലെ അപെക്‌സ്, സെയാനിൻ എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചത്.

ഇന്ത്യയിൽ പൊളിച്ചു മാറ്റുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്. മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയാണ് നോയിഡയിലെ ഫ്‌ലാറ്റ് പൊളിക്കലിനും നേതൃത്വം നൽകിയത്. ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്.

ഒൻപത് സെക്കൻഡ് കൊണ്ട് സ്‌ഫോടക വസ്തുക്കൾ പൊട്ടുകയും അടുത്ത 5 സെക്കൻഡ് കൊണ്ട് കെട്ടിടം നിലംപൊത്തുകയും ചെയ്തു. 37,000 കിലോ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. സമീപത്തെ ഫ്‌ലാറ്റിൽ നിന്നും നാലായിരത്തിലധികം പേരെ ഒഴിപ്പിച്ചിരുന്നു. പൊളിക്കൽ സമയത്ത് ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ് വേയിൽ അരമണിക്കൂർ ഗതാഗതം നിർത്തിവെച്ചിരുന്നു. .

കെട്ടിട നിർമാണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനത്തെ തുടർന്നാണ് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സുപ്രീം കോടതി കെട്ടിടം പൊളിക്കാൻ ഉത്തരവിടുന്നത്. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള ഈ ടവറുകള്‍ ഇന്ത്യയില്‍ ഇതുവരെ പൊളിച്ച് നീക്കുന്നതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുവെന്നും ടവറുകൾ തമ്മിൽ ചുരുങ്ങിയ അകലം പാലിക്കാതെ നിർമ്മിച്ചെന്നുമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഫ്‌ലാറ്റ് വാങ്ങിയവർക്ക് തുകയും 12 ശതമാനം പലിശയും കമ്പനി നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. രണ്ട് ടവറുകളിലുമായി 915 ഫ്‌ളാറ്റും 21 കടമുറിയുമാണുള്ളത്.

Post a Comment

Previous Post Next Post