(www.kl14onlinenews.com)
(22-Aug -2022)
കാസര്‍കോട് ജില്ല ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല,
കാസർകോട് :
ജില്ലയില്‍ ബാങ്ക് അക്കൗണ്ടുള്ള എല്ലാവര്‍ക്കും ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്ത് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നേട്ടം സ്വന്തമാക്കി.ജില്ലയില്‍ 276 ശാഖകളുള്ള 26 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 11 പൊതുമേഖലാ ബാങ്കുകളും 12 സ്വകാര്യ ബാങ്കുകളും ബാക്കി റീജ്യണല്‍ റൂറല്‍ ബാങ്കും, കേരള ബാങ്കും, സ്മോള്‍ ഫിനാന്‍സ് ബാങ്കും, ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്റ് ബാങ്കും ഉള്‍പ്പെടുന്നു. ഈ ബാങ്കുകളിലുള്ള 18.62 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് കടക്കുന്നത്.
യു.പി.ഐ ഇടപാട്, ഡെബിറ്റ്/ റുപേ കാര്‍ഡ് വിതരണം, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.ഇ.പി.എസ് ആന്റ് പി.ഒ.എസ് സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്.
إرسال تعليق