(www.kl14onlinenews.com)
(22-Aug -2022)
'ക്ലീൻ കാസർകോട്'
കാസർകോട് :
വിദ്യാനഗർ പോലീസ് സ്റ്റേഷൻ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ 'ക്ലീൻ കാസർകോട്' ന്റെ ഭാഗമായി കാസർകോട്
ഡിവൈഎസ്പി വി.വി മനോജ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 20.08.2022 ന് ഉളിയത്തടുക്കയിൽ വെച്ച് വിദ്യാനഗർ ഇൻസ്‌പെക്ടർ അനൂബ് കുമാർ ഇ, എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ KL 02 BJ 1246 നമ്പർ സ്വിഫ്റ്റ് കാറിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന 12,787 പാക്കറ്റ് പാൻമസാല പിടികൂടി. അബ്ദുൾ ആരിഫ് (25) S/o ഹനീഫ, ചൂരി എന്നയാളെ അറസ്റ്റ് ചെയ്തു. എസ് ഐ വിജയൻ മേലേത്ത്,എസ് സി പി ഒ മാരായ പ്രതാപ്, പ്രതീപ്, സി പി ഒ അബ്ദുൾ സലാം, റോജൻ, ഗണേഷ്,ജനമൈത്രി ബീറ്റ് ഓഫിസർ വേണുഗോപാൽ, ഡ്രൈവര്‍ എസ് സി പി ഒ നാരായണൻ ഹോം ഗാർഡ് ബിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
إرسال تعليق