കളിയാസ്വാദകർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി രണ്ട് അത്യാഡംബര കപ്പലുകൾ ദോഹയിലേക്ക്

(www.kl14onlinenews.com)
(12-Aug -2022)

കളിയാസ്വാദകർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി രണ്ട് അത്യാഡംബര കപ്പലുകൾ ദോഹയിലേക്ക്
ദോഹ: കളിയാസ്വാദകർക്ക് താമസിക്കാൻ ലക്ഷ്വറി സൗകര്യങ്ങളുമായി രണ്ട് അത്യാഡംബര കപ്പലുകൾ ദോഹ തീരത്തേക്ക്. നവംബർ രണ്ടാംവാരത്തോടെ ഈ കപ്പലുകൾ ദോഹ തീരത്ത് നങ്കൂരമിടുമെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. എംഎസ്സി ക്രൂയിസുമായി സഹകരിച്ചാണ് രണ്ട് കൂറ്റൻ അത്യാഢംബര കപ്പലുകൾ ദോഹ തീരത്തെത്തിത്തുക്കുന്നത്.

കളിയാസ്വാദകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നതിനായാണ് ക്രൂസ് ഷിപ്പുകളിൽ താമസം ഒരുക്കുന്നത്. രണ്ട് കപ്പലുകളിലുമായി 4000 റൂമുകളുണ്ടാകും, ഇതിൽ 9000 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.നവംബർ പത്തിന് ആദ്യ കപ്പലും 14 ന് രണ്ടാമത്തെ കപ്പലും ദോഹ തീരത്ത് നങ്കൂരമിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന വ്യത്യസ്തമായ വിനോദ പരിപാടികളും ക്രൂസ് ഷിപ്പുകളിൽ ഒരുക്കുന്നുണ്ട്. ആരാധകർക്ക് ഫിഫ അക്കമ്മഡേഷൻ പോർട്ടൽ വഴി ഈ താമസ സൗകര്യം പ്രയോജനപ്പെടുത്താം

Post a Comment

Previous Post Next Post