(www.kl14onlinenews.com)
(24-Aug -2022)
ആസിഫ് ലഹരിക്കടിമ: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

തൃശൂര്‍:
തൃശൂര്‍ തളിക്കുളത്ത് പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഇപ്പോഴും ഒളിവില്‍. ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി.
ഓഗസ്റ്റ് ഇരുപതിനായിരുന്നു സംഭവം. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു മുഹമ്മദ് ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടി. തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് നൂര്‍ദ്ദിനേയും വെട്ടി. കൊലയ്ക്കു ശേഷം ബാഗ് ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹഷിത ചികില്‍സയിലിരിക്കെ പിറ്റേന്ന് മരിച്ചു. ഭര്‍ത്താവ് കൊണ്ടുവന്ന ബാഗില്‍ നിന്ന് ചുറ്റിക പൊലീസ് കണ്ടെടുത്തിരുന്നു.
ഗുരുതരാവസ്ഥയിൽ ചികില്‍സയിലായിരുന്ന ഹഷിത അടുത്ത ദിവസം മരിച്ചു.
ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു മുഹമ്മദ് ആസിഫെന്ന് പൊലീസ് പറഞ്ഞു. കൊലയാളിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അയല്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
Post a Comment