ഇതുവരെ ഓണം ബംപർ വിറ്റുവരവ് 100 കോടി 25 ലക്ഷം: 30 ലക്ഷം ടിക്കറ്റുകൾ കൂടി പുറത്തിറങ്ങും

(www.kl14onlinenews.com)
(24-Aug -2022)

ഇതുവരെ ഓണം ബംപർ വിറ്റുവരവ് 100 കോടി 25 ലക്ഷം: 30 ലക്ഷം ടിക്കറ്റുകൾ കൂടി പുറത്തിറങ്ങും

തിരുവനന്തപുരം :
കേരളത്തിൽ ചരിത്രമായി വിൽപ്പന ആരംഭിച്ച തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ ചൂടപ്പംപോലെ വിൽപ്പന പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ അച്ചടിച്ച ടിക്കറ്റുകൾ കഴിയാറായ സാഹചര്യത്തിൽ 30 ലക്ഷം ടിക്കറ്റുകൾ കൂടി ഭാഗ്യക്കുറി വകുപ്പ് അച്ചടിക്കാനൊരുങ്ങിക്കഴിഞ്ഞു. ഒരു മാസം മുമ്പാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളിൽ 25 ലക്ഷവും വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെക്കാൾ മികച്ച വിൽപ്പനയാണ് ഇത്തവണ നടക്കുന്നത്. ഓണ ദിനങ്ങളിലാണ് ടിക്കറ്റ് വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്നതെന്നുള്ളതാണ് മൻപുള്ള വർഷങ്ങളിൽ കണ്ടുവരുന്ന രീതി. അതിനാൽ, അടുത്ത മാസം ആദ്യ വാരം ടിക്കറ്റ് വിൽപ്പന കുതിച്ചുയരുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് കരുതുന്നത്.  നറുക്കെടുപ്പിന് ഇനി മൂന്നാെഴ്ചയോളമുണ്ടാകുമെന്ന സാഹചര്യത്തിലാണ് 30 ലക്ഷം ടിക്കറ്റുകൾ കൂടി ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. 

ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കുള്ള ടിക്കറ്റുകളാണ് ഓണം ബംപറിലൂടെ പുറത്തു വരുന്നിരിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് അനുമതിയുള്ളത്. വരും ദിവസങ്ങളിൽ വിൽപ്പന ഊർജിതമാക്കാൻ പ്രചാരണപരിപാടികളും ഭാഗ്യക്കുറി വകുപ്പ് തയാറാക്കിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നതെങ്കിലും വിൽപ്പനയിൽ ആ ബുദ്ധിമുട്ട് പ്രതിഫലിക്കുന്നില്ലെന്നുള്ളതാണ് വസ്തുത. ഒരു ദിവസം ശരാശരി 1,25,000 ടിക്കറ്റുകൾ വീതമാണ് വിൽപ്പന നടക്കുന്നത്. ടിക്കറ്റ് വിൽപ്പന വർദ്ധിക്കുവാനുള്ള കാരണം ഓണം ബംപറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സമ്മാനങ്ങൾ തന്നെയാണ്. ഇതിൽ അഞ്ചാം സമ്മാനമാണ് ഏവരേയും മോഹിപ്പിക്കുന്നത്. 5000 രൂപ വീതം 720000 പേർക്കാണ് അഞ്ചാം സമ്മാനമായി ലഭിക്കുന്നത്. നറുക്കെടുപ്പിൽ ഈ ഘട്ടത്തിൽ ഉൾപ്പെട്ടാലും 500 രൂപയ്ക്ക് ടിക്കറ്റ് എടുത്തത് മുതലാകുമെന്നുള്ള കണക്കുകൂട്ടലിലാണ് ജനങ്ങൾ ടിക്കറ്റുകൾ കെെവശപ്പെടുത്തുന്നത്. മാത്രമല്ല അഞ്ചാം സമ്മാനത്തിന് നികുതിയോ സർചാർജോ നൽകേണ്ടതുമില്ല. നഷ്ടപ്പെടുന്നെങ്കിൽ 500 രൂപയും നേടുകയാണെങ്കിൽ 5000 രൂപയെങ്കിലും എന്ന സാഹചര്യത്തിൽ ടിക്കറ്റ് വിൽപ്പന ഇനിയും വലിയ രീതിയിൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. 

സമ്മാനങ്ങളുടെ മോഹിപ്പിക്കുന്ന നിരയാണ് ഓണം ബംപറിൽ കാണാൻ കഴിയുന്നത്. 25 കോടിയാണ് ഒന്നാം സമ്മാണനമെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സമ്മാനത്തുകയുടെ ഈ ഇരട്ടിയിലധികം വർദ്ധനവും സാധാരണക്കാരെ മോഹിപ്പിക്കുന്നുണ്ട്. രണ്ടാം സമ്മാനമായി അഞ്ചുകോടിയാണ് സമ്മാനർഹന് ലഭിക്കുക. മൂന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. അതും 10 പരമ്പരകളിലും മുന്നാം സമ്മാനമുണ്ടെന്നുള്ളതും ഇത്തവണത്തെ ഓണം ബംപറിൻ്റെ പ്രതയേകതയാണ്. നാലാം സമ്മാനം ഒരു ലക്ഷം വീതം 90പേർക്ക് ലഭിക്കും. ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത് അഞ്ചാം സമ്മാനമാണ്. 5000 രൂപ വീതം 72,000പേർക്കാണ് അഞ്ചാം സമ്മാനം ലഭിക്കുന്നത്. കൂടാതെ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും ഇത്തവണത്തെ ഓണം ബംപറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒന്നാം സമ്മാനാർഹമായ ടിക്കറ്റിനെ കാത്തിരിക്കുന്നത് 25 കോടി രൂപയാണെങ്കിൽ ആ ടിക്കറ്റ് വിറ്റ് ഏജൻ്റിനേയും വലിയ ഭാഗ്യമാണ് കാത്തിരിക്കുന്നത്. സമ്മാനാർഹനൊപ്പം തന്നെ ഏജൻ്റും കോടീശ്വരനാകും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജൻ്റിന് കമ്മീഷനായി 2.50 കോടി രൂപയാണ് ലഭിക്കുന്നത്. അതിനൊപ്പം തന്നെ മറ്റു സമ്മാനങ്ങൾക്കും വലിയ വർധനവാണുള്ളത്. ചുരുക്കത്തിൽ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും മോഹിപ്പിക്കുന്ന ടിക്കറ്റാണ് ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന  ഓണം ബംപർ. അതിസുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ടിക്കറ്റ് ഇത്തവണ പുറത്തിറങ്ങുന്നത്. ഇത്തവണ ഫ്ളൂറസെൻ്റ് മഷിയിലാണ് ഓണം ബമ്പർ അച്ചടിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഓണം ബംപറിൻ്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 

ഓണം ബംപറിനോടനുബന്ധിച്ച് വിവിധങ്ങളായ പദ്ധതികളും ഭാഗ്യക്കുറി വകുപ്പ് ജനങ്ങൾക്കിടയിൽ എത്തിക്കുന്നുണ്ട്. ഓണം ബംപർ നറുക്ക് ലഭിക്കുന്നവർക്ക്  ഭാഗക്കുറിവകുപ്പ് പണം സൂക്ഷിക്കാനുള്ള പരിശീലനം നൽകുമെന്നുള്ളതാണ് അതിലൊന്ന്. സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. 1,00,00 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക 30 ശതമാനം നികുതികുറച്ചാണ് കെെമാറുന്നത്. അതുപോലെ 50 ലക്ഷത്തിന് മുകളിലുള്ള സമ്മാനതുകയ്ക്ക് സെസും സർച്ചാർജ്ജും കൂടി നൽകണമെന്നുള്ള നിബന്ധനയുമുണ്ട്. അതേസമയം ഇതൊന്നും ഭാഗ്യക്കുറിയടിച്ചവരോട് പറയുന്നില്ലെന്ന റിപ്പോർട്ടുകൾ  നേരത്തെ പുറത്തു വന്നിീരുന്നു. ഇതെല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്ന് ഭാഗ്യക്കുറിവകുപ്പ് അറിയിച്ചിട്ടുണ്ട്. 

എന്നാലും ചിലസാഹചര്യങ്ങളിൽ ഉയരുന്ന ഇത്തരം പരാതികളെ മറികടക്കാനാണ് ഓണം ബമ്പറിന് ശേഷം പരിശീലനവും ബോധവത്കരണവും നൽകാൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ ബോധവത്കരണ ക്യാമ്പിൽ വിവിധങ്ങളായ വിഷയങ്ങളും കടന്നു വരും. ലോട്ടറിയടിക്കുന്നവരെ പ്രലോഭിപ്പിക്കുന്ന പാഴ്‌ച്ചെലവുകൾ, അതിനെതിരെ പുലർത്തേണ്ട ജാഗ്രത, പണം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാർഗം, വരുമാനം കൃത്യമായികിട്ടുന്ന നിക്ഷേപപദ്ധതികൾ എന്നിവയൊക്കെ ഈ പദ്ധതിവഴി ജനങ്ങൾക്ക് വിവരിച്ചു നൽകും. ചുരുക്കത്തിൽ ഇതുവരെ രാജ്യം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബംപർ ടിക്കറ്റുകളാണ് ഇത്തവണയെത്തുന്നതെന്ന് സാരം. അതു ടിക്കറ്റ് വിലയിലായാലും സമ്മാനത്തിൻ്റെ കാര്യത്തിലായാലും

Post a Comment

Previous Post Next Post