കെ.ടി ജലീൽ എംഎൽഎയുടെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു

(www.kl14onlinenews.com)
(15-Aug -2022)

കെ.ടി ജലീൽ എംഎൽഎയുടെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു

എടപ്പാൾ :
കെ.ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. കശ്മീർ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത വിവാദ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഷേധം. ഓഫീസിന്റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ അടച്ചിട്ട ഓഫീസ് ഷട്ടറിൽ പ്രതിഷേധ പോസ്റ്ററും പതിച്ചു.

തന്റെ പോസ്റ്റിലെ ചില പരാമർശങ്ങൾ തെറ്റിദ്ധിക്കപ്പെട്ടെന്നും താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.ജലീലിന്റെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നതോടെ സിപിഐഎം നേതൃത്വവും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ഇതിന് പിന്നാലെ നാടിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി പിൻവലിക്കുകയാണെന്ന് ജലീൽ അറിയിച്ചിരുന്നു.

കശ്മീർ സന്ദർശനത്തിനിടെ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലെ പരാമർശങ്ങളാണ് വിവാദമായത്. പോസ്റ്റിലെ പാക് അധീന കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാമർശങ്ങൾ രാജ്യവിരുദ്ധമാണെന്നും ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലും തിരുവനന്തപുരത്തും ജലീലിനെതിരെ പരാതികളുണ്ട്.

Post a Comment

Previous Post Next Post