(www.kl14onlinenews.com)
(22-Aug -2022)
തിരുവനന്തപുരം :
സ്വാതന്ത്ര്യപോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. സര്‍ക്കാര്‍ മുന്നോട്ടുവച്ച 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നത്. സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭാ സമ്മേളനം 10 ദിവസം നീളും.
സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള നിയമഭേദഗതികള്‍ ഈ സമ്മേളന കാലയളവില്‍ സഭയിലെത്തുമെന്നാണ് പ്രതീക്ഷ. ആദ്യ ദിനമായ തിങ്കളാഴ്ച സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും. മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല.
Post a Comment