(www.kl14onlinenews.com)
(26-Aug -2022)
പി കെ നഗർ ഗ്രൗണ്ട് റോഡ് ഗതാഗത യോഗ്യമാക്കണം:ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളക് നിവേദനം നൽകി
കുമ്പള:
കുമ്പള പഞ്ചായത്തിലെ ആരിക്കാടി പി കെ നഗർ ഗ്രൗണ്ട് റോഡ് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് ഡിവിഷൻ മെമ്പറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ് കർളക്ക് പ്രദേശത്തെ നാട്ടുകാർ നിവേദനം നൽകി. വർഷങ്ങളായി ഇവിടങ്ങളിൽ മഴ പെയ്തു കഴിഞ്ഞാൽ നടന്നു പോകാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഏകദേശം പതിനഞ്ചോളം വീട്ടുകാർ ഈ പ്രദേശത്ത് താമസം ഉണ്ടെന്നും, സ്കൂളുകളിലും, മദ്രസയിലും പോകുന്ന വിദ്യാർഥികളടക്കം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ നൽകിയ നിവേദന അടിയന്തരം പ്രാധാന്യം നൽകി എത്രയും പെട്ടെന്ന് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അഷ്‌റഫ് കർള നാട്ടുകാർക്ക് ഉറപ്പുനൽകി.
അബ്ബാസ് പീടിക, ലത്തീഫ് കുന്നിൽ, സുൽത്താൻ,ഹൈദർ, സിദീഖ് ഹാസൈനാർ, ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق