ഇരകൾക്കെതിരായ കോടതി നിരീക്ഷണം പ്രതിഷേധാർഹം- നാഷണൽ വീമൺസ് ലീഗ്

(www.kl14onlinenews.com)
(18-Aug -2022)

ഇരകൾക്കെതിരായ കോടതി നിരീക്ഷണം പ്രതിഷേധാർഹം-
നാഷണൽ വീമൺസ് ലീഗ്
കോഴിക്കോട് :
സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗീകാതിക്രമത്തിന് കാരണമെന്ന കോടതി നിരീക്ഷണം പ്രതിഷേധാർഹമാണെന്ന് നാഷണൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് ,നിഷ വിനുവും ജനറൽ സെക്രട്ടറി എം അസീന ടീച്ചറും പ്രസ്താവനയിൽ പറഞ്ഞു.

സിവിക് ചന്ദ്രൻ കേസിൽ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടുള്ള കോടതി നിലപാട് അത്യന്തം ഖേദകരമാണ്. ലൈംഗീകാതിക്രമത്തിന്നിരയായ പട്ടിക വിഭാഗത്തിൽപെട്ട പരാതിക്കാരി യുവതിയെ വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. മാത്രമല്ല പ്രതിയെ കുറ്റവിമുക്തനാക്കുന്ന നിലയിലുള്ള നിരീക്ഷണങ്ങളും കേസിന്റെ വിചാരണക്ക് മുമ്പ് തന്നെ കോടതി നടത്തിയത് ഇരക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. രാജ്യമെമ്പാടും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരുന്ന പ്രത്യേക സാഹചര്യത്തിൽ കോടതികൾ പോലുള്ള ഭരണ ഘടനാ സ്ഥാപനങ്ങൾ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് അത്യന്തം അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കും. ഈ നിലപാട് തിരുത്താൻ ബന്ധപ്പെട്ട കോടതി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ മേൽക്കോടതികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാഷണൽ വനിതാ ലീഗ് സംസ്ഥാന നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post