സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ

(www.kl14onlinenews.com)
(23-Aug -2022)

സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ
അമൃത്സർ:
സ്വർണകടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ വ്യക്തി അറസ്റ്റിലായി. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ജോലി ലഭിക്കുന്നതിനായി സ്വപ്നഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതായിരുന്നു. ഈ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ അമൃത്സർ സ്വദേശി സച്ചിൻദാസാണ് അറസ്റ്റിലായത്. സ്പേസ് പാർക്കിൽ ജോലി ലഭിക്കുന്നതിനായി സ്വപ്ന ഹാജരാക്കിയത് മുംബയ് ബാബാ സാഹിബ് സർവകലാശാലയിൽ നിന്നുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റാണെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പഞ്ചാബിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് പഞ്ചാബിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്വർണ്ണ്കടത്തിയ സംഭവം പുറത്തു വന്ന്, കേസ് രജിസ്റ്റർ ചെയ്ത് രണ്ട‌് വർഷത്തിന് ശേഷമാണ് പ്രതിയുടെ അറസ്റ്റുണ്ടാവുന്നത്. ഇതുവരെ അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെയാണ് സ്വപ്നയ്ക്ക് എതിരെയുള്ള നീക്കങ്ങൾ സംസ്ഥാന പൊലീസ് കർനമാക്കിയത്.

2009 മുതൽ 2011 വരെയുള്ള കാലയളവിൽ സ്വപ്ന പഠനം പൂർത്തിയാക്കിയെന്നാണ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. ഒരു ലക്ഷം രൂപ മുടക്കി പഞ്ചാബിൽ നിന്ന് വാങ്ങിയ സർട്ടിഫിക്കറ്റായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുടുതൽ ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷും അതു വ്യക്തമാക്കിയിരുന്നു. ഒർജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റുകളാണ് ഇയാൾ നിർമ്മിച്ചുനൽകുന്നതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെതുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ ശിപാർശ പ്രകാരമാണ് ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി ലഭിച്ചത്. അതിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നായിരുന്നു സ്വപ്നയ്ക്ക് എതിരെയുള്ള കേസ്. മുംബൈയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശായില്‍നിന്ന് ബി.കോം ബിരുദം നേടിയതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സ്പേസ് പാർക്കിൽ നിയമനം നേടിയത്. സ്പേസ് പാർക്കിന്‍റെ കണ്‍സള്‍ട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്.

വ്യാജ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ മാസശമ്പളത്തിലാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. തൻ്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണ അറിവോടെതന്നെയാണ് എം ശിവശങ്ക‌ർ നിയമിച്ചതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ജോലിക്കായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു

Post a Comment

Previous Post Next Post