ബോഡി ബിൽഡിങ് ഫെഡറേഷൻ മത്സരത്തിൽ അഫ്‌റാസ് മരവയലിന് മുന്നാം സ്ഥാനം

(www.kl14onlinenews.com)
(23-Aug -2022)

ബോഡി ബിൽഡിങ് ഫെഡറേഷൻ മത്സരത്തിൽ അഫ്‌റാസ് മരവയലിന് മുന്നാം സ്ഥാനം
ദുബായ്: എമിറേറ്റ്സ് ബോഡി ബിൽഡിങ്ങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ ദുബായ് മൈദാൻ ഹോട്ടലിൽ വെച്ച് നടത്തിയ 'ദിബ്ബ ക്ലാസിക്' ബോഡി ബിൽഡിങ് മത്സരത്തിൽ മേൽപറമ്പ് സ്വദേശി മുഹമ്മദ് അഫ്‌റാസ് മരവയൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പല റൗണ്ടുകളായി നടന്ന ശക്തമായ മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ എമറാത്തി സ്വദേശികൾ കരസ്ഥമാക്കി. കഴിഞ്ഞ വർഷം നടന്ന ഗൾഫ് ക്ലാസ്സിക് വിഭാഗത്തിൽ മുഹമ്മദ് അഫ്‌റാസ് രണ്ടാം സ്ഥാനം നേടിയിരുന്നു. ദുബായിലെ സഫാ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി ഹനീഫ് മരവയൽ, സമീറ ദമ്പതികളുടെ മൂത്ത മകനായ അഫ്‌റാസ് ഓസ്‌ട്രേലിയ വൊള്ളോങ്ങൊങ് സർവകലാശാലയിൽ ബി കോം മാനേജ്മെൻറ് വിദ്യാർത്ഥിയാണ്. നിലവിൽ ജിംഖാന മേൽപറമ്പ് അംഗമായ മുഹമ്മദ് അഫ്‌റാസിന് ദുബായ് കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെയും, ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്ററിൻറെയും പ്രത്യേക ഉപഹാരങ്ങൾ ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post