'ക്ലീൻ കാസർകോട്' കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ ബേക്കല്‍ പോലീസിന്റെ പിടിയിൽ

(www.kl14onlinenews.com)
(23-Aug -2022)

'ക്ലീൻ കാസർകോട്'
കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ ബേക്കല്‍ പോലീസിന്റെ പിടിയിൽ
കാസർകോട് :
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് ന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാർ സി കെ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ എന്ന ബഷീർ K (55) S/o അബ്ദുള്ള, പഞ്ചിക്കൽ, ബദിയടുക്ക എന്നയാളെ ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ നേതൃത്വത്തിൽ ബദിയടുക്കയിൽ നിന്ന് പിടികൂടി . നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഉക്കാസ് ബഷീർ.ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ബേക്കൽ ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ബേക്കൽ എസ് ഐ രജനീഷ് എം, സുനിൽ എബ്രഹാം, നിരഞ്ജൻ, ജയപ്രകാശ്, ജ്യോതിഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 20/08/22 ന് പുലർച്ചെ ബേക്കൽ കോട്ടക്കുന്ന് അബ്ദുള്‍റഹ്മാൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് എസ് ഐ സുഭാഷ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post