മാര മുക്രി സ്‌ട്രീറ്റ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ നിവേദനം നൽകി

(www.kl14onlinenews.com)
(12-Aug -2022)

മാര മുക്രി സ്‌ട്രീറ്റ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ നിവേദനം നൽകി
സന്തോഷ് നഗർ: ചെങ്കള ഇരുപതാം വാർഡ് മാര മുക്രി സ്ട്രീറ്റ് റോഡിൻ്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സന്തോഷ് നഗർ ബ്രാഞ്ച് കമ്മിറ്റി വാർഡ് മെമ്പർ ഫായിസ നൗഷാദിന് നിവേദനം നൽകി.
ഓവുചാലോ,റോഡ് ഗ്രിപ്പിങ്ങോ ഇല്ലാത്തത് കാരണം നടത്ത യാത്ര പോലും ദുസ്സഹമാണ്,
മാര ജുമാ മസ്ജിദിലേക്കും, കുട്ടികൾ മദ്രസയിലേക്കും
പോകുന്ന റോഡിൽ മഴക്കാലത്ത് തെന്നി വീഴുന്ന സ്ഥിതിയിലാണ്.
പതിനഞ്ചോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിൻ്റെ ദയനീയ അവസ്ഥ പരിഹരിക്കാൻ മെമ്പർ മുന്നിട്ടിറങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
എസ്ഡിപിഐ സന്തോഷ് നഗർ ബ്രാഞ്ച് സെക്രട്ടറി ജസീം, നിസാം, അറഫാത്ത്, അഷ്രീദ്,സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post