കൊച്ചിയിൽ റോഡിൽ സംഘർഷം:യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്ക് പരുക്ക്

(www.kl14onlinenews.com)
(14-Aug -2022)

കൊച്ചിയിൽ റോഡിൽ സംഘർഷം: യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്ക് പരുക്ക്
കൊച്ചി :
കൊച്ചിയിൽ യുവാവിനെ കുത്തി കൊന്നു. എറണാകുളം സൗത്ത് പാലത്തിന് സമീപമാണ് സംഭവം. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരാൾ കുത്തേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങിയതായാണ് വിവരം. ശ്യാമും അരുണും ഡിജെ പാർട്ടി കഴിഞ്ഞ് വരികയായിരുന്നു.

റോഡിൽ വെച്ചുണ്ടായ ഒരു തർക്കത്തിൽ ഇരുവരും ഇടപെട്ടു. ഇതിനിടെ ശ്യാമിന് ആദ്യം കുത്തേറ്റു. പിന്നാലെ അരുണിനും. ഇരുവരേയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ശ്യാമിന്റെ മരണം സ്ഥിരീകരിച്ചു.

കാക്കി ഷർട്ടിട്ട ഒരാളാണ് യുവാക്കളെ കുത്തിയതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. യുവാക്കളെ കുത്തിയ ശേഷം അക്രമി കാറിൽ കയറി രക്ഷപെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post