(www.kl14onlinenews.com)
(15-Aug -2022)
കാഞ്ഞങ്ങാട് : എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തുക, ആരോഗ്യ മേഖലയിൽ ജില്ലയോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് (14/8/2022 ന്) കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്നും കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് വരെ കറുത്ത തുണിയിൽ മൂടിപ്പുതച്ച് നടത്തിയ 'ഉണർവ്വ് ഫ്രീഡം മാർച്ച്' കണ്ണൂർ യൂണിവേഴ്സിറ്റി മലയാള വിഭാഗം മുൻ ഡയറക്ടറും വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടറും കൂടി ആയ ഡോക്ടർ എ.എം. ശ്രീധരൻ ഉൽഘാടനം ചെയ്തു. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നേതാവ് എ.ഹമീദ് ഹാജി, ഡി.സി.സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, സി.എം.പി. നേതാവ് വി. കമ്മാരൻ, ഹിന്ദു ഐക്യവേദി ഹോസ്ദുർഗ് താലൂക്ക് സെക്രട്ടറി പറശ്ശിനി പ്രകാശൻ, തീയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ് പി.സി. വിശ്വമ്പര പണിക്കർ, കേരള നൽക്കദായ സമുദായ സമാജം സംസ്ഥാന പ്രസിഡന്റ്‌ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട്, എൻഡോസൾഫാൻ വിരുദ്ധ സെൽ ജില്ലാ ജനറൽ കൺവീനർ കെ.ബി. മുഹമ്മദ് കുഞ്ഞി, കേരള സ്റ്റേറ്റ് സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് ടി. അബൂബക്കർ ഹാജി, അതിജീവനം ചാരിറ്റബിൾ സൊസൈറ്റി ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ചീമേനി, പ്രമുഖ സാഹിത്യകാരൻ പ്രേമചന്ദ്രൻ ചോമ്പാല, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി നേതാവ് സി. മുഹമ്മദ് കുഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സൂര്യ നാരായണ ഭട്ട്, ജംഷീദ് പാലക്കുന്ന്, മുരളി പള്ളം, അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഹാജറ സലാം, അർബൻ സൊസൈറ്റി ഡയറക്ടർ എ. ലീലാവതി, തീയ്യ മഹാസഭാ വനിതാ ജില്ലാ പ്രസിഡന്റ് ഷൈജ സായി, വനിതാ ലീഗ് നേതാവ് ഖൈറുന്നിസ്സ കമാൽ, കൂട്ടായ്മ ട്രഷറർ സലീം സന്ദേശം ചൗക്കി, എം.ബി.കെ. പ്രധിനിധി ഹക്കീം ബേക്കൽ, ബഷീർ കൊല്ലമ്പാടി, ഫൈസൽ ചേരക്കാടത്ത്, പ്രവാസി കോൺഗ്രസ് നേതാവ് മുരളീധരൻ കെ.വി. പടന്നക്കാട്, അഹമ്മദ് ഷാഫി അതിജീവനം, രതീഷ് കുണ്ടംകുഴി അതിജീവനം, ഒരുമ കൂട്ടായ്മ സൽമ മുനീർ തെരുവത്ത്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, യൂത്ത് ലീഗ് നേതാവ് ജബ്ബാർ ചിത്താരി, ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രധിനിധി അബ്ദുൽ ഖയ്യും കാഞ്ഞങ്ങാട് തുടങ്ങിയവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും കോർഡിനേറ്റർ ശ്രീനാഥ് ശശി നന്ദിയും പറഞ്ഞു.
Post a Comment