(www.kl14onlinenews.com)
(15-Aug -2022)
ചെറുവത്തൂർ:
മാവിലാകടപ്പുറം
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മത്സ്യബന്ധനത്തിന് പോയതോണി അപകടത്തിൽപെട്ട് മാവിലാടം പന്ത്രണ്ടിൽ സ്വദേശി എം.വി ഷിബുവിന്റെ മൃതദേഹം കണ്ടെത്തി,
ശനിയാഴ്ച രാത്രിയോടെ രണ്ട് പേർ പോയ തോണിയാണ് അപകടത്തിൽപെട്ടത്. ഒരാൾ കരയിലേക്ക് നീന്തി രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രിയാണ് കൂട്ടുകാരനുമൊത്ത് ഷിബു തോണിയിൽ മത്സ്യബന്ധനത്തിന് പോയത്. അബദ്ധത്തിൽ കാല് വഴുതി പുഴയിൽ വീണ ഷിബുവിനെ കൂട്ടുകാരൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോസ്റ്റ് ഗാർഡ്, ചന്തേര പോലീസ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 48 മണിക്കൂർ നടത്തിയ തിരച്ചിനിൽ ഒടുവിലാണ് ഷിബുവിന്റെ മൃതദേഹം കണ്ടുകിട്ടിയത്. മാതാവ് എം.വി.തമ്പായി, സഹോദരൻ വിപിൻ.
Post a Comment