ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; അബ്ദുൾ സമദ് പൂക്കോട്ടൂർ

(www.kl14onlinenews.com)
(30-Aug -2022)

ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; അബ്ദുൾ സമദ് പൂക്കോട്ടൂർ
തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ. വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അബ്ദുൾ സമ​ദ് പൂക്കോട്ടൂർ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ലുകളിൽ പ്രത്യേക വിഭാഗത്തിന് അധികാരം നൽകാൻ ശ്രമം നടക്കുന്നുണ്ടെന്ന് സമസ്ത നേതാവ് ആരോപിച്ചു. ഈ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ബോർഡിൽ നിയമനത്തിന് പുതിയ സംവിധാനം ഉണ്ടാക്കുമ്പോൾ സമസ്തയ്ക്ക് പ്രാധാന്യം നൽകണം. മൈനോറിറ്റി കമ്മീഷൻ ആനുകൂല്യം മുസ്ലീങ്ങൾക്ക് ലഭിക്കുന്ന രീതിയിൽ തിരിച്ചു കൊണ്ടു വരണം. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്ക് വഴിയൊരുക്കണം തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ടെന്നും അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ പ്രചരണം ശക്തമാക്കുമെന്ന് സമസ്ത നേരത്തെ അറിയിച്ചിരുന്നു. 4000 മഹല്ലുകളില്‍ ബോധവത്കരണം ശക്തമാക്കാനായിരുന്നു സമസ്തയുടെ തീരുമാനം. തിരുത്തേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ കരട് സമീപന രേഖയില്‍ മാറ്റം വരുത്തി 'ലിംഗസമത്വ ഇരിപ്പിടം' എന്ന വാക്ക് ഒഴിവാക്കിയതിനെ സമസ്ത സ്വാഗതം ചെയ്തിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിലും പാഠ്യപദ്ധതി കരടിലുണ്ടായിരുന്ന പരാമര്‍ശങ്ങളിലും സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്ന് ഓഗസ്റ്റ് 11ന് ചേര്‍ന്ന സമസ്ത മുശാവറ പ്രമേയം പാസാക്കിയിരുന്നു.

Post a Comment

Previous Post Next Post