ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെ‌ട്ട പ്ലസ് ടു വിദ്യാർഥിയെ വീ‌ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

(www.kl14onlinenews.com)
(18-Aug -2022)

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെ‌ട്ട പ്ലസ് ടു വിദ്യാർഥിയെ വീ‌ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ് കാഞ്ഞിരംകുളം പൊലീസിൻറെ  പിടിയിലായത്. പ്ലസ്ടു വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്ത് വന്ന് ബന്ധം സ്ഥാപിക്കുകയും പ്രലോഭിപ്പിച്ച് ശ്രീകാന്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.കെട്ടിട നിർമ്മാണ തൊഴിലാളിയായ ശ്രീകാന്ത് പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് കാഞ്ഞിരംകുളം എസ്എച്ച്ഒ അജിചന്ദ്രൻ നായരുടെ തൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post