പപ്പട തല്ല്! ഓഡിറ്റോറിയം ഉടമയ്ക്ക് 14 സ്റ്റിച്ചും, ഒന്നര ലക്ഷം രൂപ നഷ്ടവും

(www.kl14onlinenews.com)
(30-Aug -2022)

പപ്പട തല്ല്! ഓഡിറ്റോറിയം ഉടമയ്ക്ക് 14 സ്റ്റിച്ചും, ഒന്നര ലക്ഷം രൂപ നഷ്ടവും
ആലപ്പുഴ:
കഴിഞ്ഞ ദിവസം ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ ഓഡ’റ്റോറിയത്തിൽ നടന്ന പപ്പട അടിയിൽ വരൻ്റെ വീട്ടുകാർ ഓഡിറ്റോറിയം ഉടമയ്ക്ക് നൽകേണ്ടത് ഒന്നരലക്ഷം രൂപ. തമാശയ്ക്കു തുടങ്ങിയ വാഗ്വാദം പൊരിഞ്ഞ അടിയായി മാറിയപ്പോൾ തകർന്നത് സൗജന്യ നിരക്കിൽ വിട്ടുകൊടുത്ത ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച നിലയിലാണ്. നഷ്ടം ഏകദേശം ഒന്നരലക്ഷം രൂപയ്ക്കു മുകളിൽ വരുമെന്ന് ഓഡിറ്റോറിയം ഉടമ മുരളീധരൻ വ്യക്തമാക്കുന്നത്. കേസെടുത്ത കരീലക്കുളങ്ങര പൊലീസിന് നൽകിയ മൊഴിയിലാണ് മുരളീധരൻ ഇക്കാര്യം പറയുന്നത്. ഓഡിറ്റോറിയത്തിലെ കസേര ഉൾപ്പെടെ ഉപയോഗിച്ചാണ് തല്ലുമാലയിൽ പങ്കെടുത്തവർ പരസ്പരം ആക്രമിച്ചത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്നും കൂടുതൽ പ്രതികൾ ഈ പ്രശ്നത്തിൽ കസ്റ്റഡിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

സദ്യയുടെ നാലാം പന്തിയിലാണ് അടി തുടങ്ങിയത്. ഈ പന്തിയിൽ ആഹാരം കഴിക്കാൻ വന്നിരുന്ന വരൻ്റെ കൂട്ടുകാരാണ് പ്രശ്നങ്ങൾ തുടങ്ങിവച്ചത്. ഇവർ ആഹാരം കഴിക്കുന്നതിനു മുമ്പ് പുറത്തു പോയി മദ്യപിച്ചിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മദ്യപിച്ച ശേഷം സദ്യ കഴിക്കാൻ വന്നിരുന്നവർ ഇലയിൽ വച്ചിരുന്ന പപ്പടം ആദ്യമേ കഴിച്ചിരുന്നു. കൂട്ടത്തിലൊരാൾക്ക് വീണ്ടും പപ്പടം വേണമെന്ന മോഹം ഉദിച്ചതിനെ തുടർന്ന് കൂടെയുള്ള കൂട്ടുകാർ വിളമ്പുകാരോട് രണ്ടാമതും പപ്പടം ആവശ്യപ്പെടുകയായിരുന്നു. സാധനം കുറവാണെന്ന് വിളമ്പുകാർ കഴിക്കാനിരിക്കുന്നവരെ അറിയിച്ചു. എന്നാൽ ഈ പ്രശ്നത്തിൽ കലവറയുടെ ചുമതലയുണ്ടായിരുന്ന ചില `അമ്മാവൻമാർ´ ആവശ്യമില്ലാതെ ഇടപെടുകയായിരുന്നുവെന്നും വരൻ്റെ വീട്ടുകാരുടെ ഭാഗത്തു നിന്നും ആരോപണം ഉയരുന്നുണ്ട്. `ഇത്രയേയുള്ളു, വേണമെങ്കിൽ കഴിച്ചിട്ട് സ്ഥലം വിട്ടോ´ എന്ന് കുട്ടത്തിലൊരാൾ യുവാക്കളോട് പറയുകയായിരുന്നു. ഇതിൽ പ്രകാേപിതരായ യുവാക്കൾ പപ്പടം കിട്ടിയിട്ട് ചോറു വിളിമ്പിയാൽ മതിയെന്ന് വാശിപിടിക്കുകയായിരുന്നു.

പ്രശ്നത്തിൽ കൂടുതൽ ആൾക്കാർ ഇടപെട്ടതോടെ അങ്ങോട്ടുമിങ്ങോട്ടും തെറിവിളിയായി. തെറിവളി അവസാനം അടിയിൽ അവസാനിക്കുകയും ചെയ്തു. നാലാം പന്തിയിൽ ആഹാരം കഴിക്കാനിരുന്ന മറ്റുള്ളവർ അടിനടക്കുന്നതു കണ്ട് ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. തെക്കൻ പ്രദേശങ്ങളിൽ സദ്യയിൽ ഒരു പ്രാവശ്യം മാത്രമേ പപ്പടം വിളമ്പുള്ളുവെന്ന രീതി ഞങ്ങൾ അവസാനിപ്പിക്കുമെന്നു യുവാക്കളിൽ ചിലർ വിളിച്ചു പറഞ്ഞുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഓഡിറ്റോറിയത്തിൽ അടിനടക്കുന്നതു കണ്ട് സമാധാനിപ്പിക്കാൻ എത്തിയ ഓഡിറ്റോറിയം ഉടമ മുരളീധരനും ആക്രമണത്തിൽ പരിക്കേറ്റു. കസേര കൊണ്ട് മുരളീധരൻ്റെ തയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ മുരളീധരന് 14 സ്റ്റിച്ചുണ്ട്. മുരളീധരനൊപ്പം ജോഹന്‍, ഹരി എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വധുവിൻ്റെ വീട്ടുകാർക്ക് സൗജന്യ നിരക്കിലാണ് മുരളീധരൻ ഓഡിറ്റോറി്യം വിട്ടുനൽകിയത്. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു അടിനടന്നത്. അടിനടക്കുന്ന പന്തിക്കു മുന്നേതന്നെ വധുവും വരനും സദ്യ കഴിച്ചിരുന്നു. അതിനുശേഷം നടന്ന പന്തിയിലാണ് അടിനടന്നത്. പുറത്തു പോയിട്ടു വന്ന ഏഴെട്ട് ചെറുപ്പക്കാരാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്. അടിതുടങ്ങിയപ്പോൾത്തന്നെ മുരളീധരൻ പൊലീസിനെ വിളിച്ചിരുന്നു. അവർ എത്തിയപ്പോൾ തനിക്ക് നഷ്ടപരിഹാരം കിട്ടിയാൽ മതിയെന്നും പരാതി ഇല്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്. എന്നാൽ നഷ്ടപരിഹാരം നൽകാൻ തയ്യാറല്ലെന്നാണ് വരൻ്റെ പിതാവ് വ്യക്തമാക്കിയത്. ഇതേ തുടർന്ന് പ്രശനത്തിൽ കേസ് എടുക്കുവാൻ വധുവിൻ്റെ പിതാവ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു

അടി നടന്നത് ഞായറാഴ്റചയായിരുന്നു. അതേസമയം തിങ്കളാഴ്ചയും ഓഡിറ്റോറിയത്തിൽ വിവാഹം ബുക്ക് ചെയ്തിരുന്നു. ഈ വിവാഹത്തിന് എത്തുന്നവർക്ക് ഇരിക്കാനായി കസേര പുറത്തു നിന്നും എടുക്കേണ്ടി വന്നുവെന്നും മുരളീധരൻ വ്യക്തമാക്കി. അടിക്കു ശേഷം പപ്പടം ചോദിച്ച യുവാക്കൾ അപ്രത്യക്ഷമാക്കുയായിരുന്നു. വിവാഹച്ചടങ്ങിനിയിൽ നടന്ന `പപ്പടമാല´ ദാമ്പത്യ ബന്ധത്തിൻ്റെ തുടക്കത്തിൽത്തന്നെ കല്ലുകടിയായ അവസ്ഥയിലാണ് വധുവും വരനും. അതിനിടയിൽ സംഭവത്തിൽ കേസെടുക്കുവാൻ വധുവിൻ്റെ പിതാവ് ആവശ്യപ്പെടുകകൂടി ചെയ്തതോടെ പപ്പട അടി ഓഡിറ്റോറിയത്തിൽ മാത്രം ഒതുങ്ങില്ലെന്നും വ്യക്തമായിരിക്കുകയാണ്.

Post a Comment

Previous Post Next Post