(www.kl14onlinenews.com)
(01-May -2022)
അൽബദർ
കാഞ്ഞങ്ങാട്:ബല്ലാ കടപുറം അൽ ബദർ ചാരിറ്റി സെന്റർ സംഘടിപ്പിച്ചു റമദാൻ റിലീഫ് യോഗം ഖതീബ് സൂപ്പി ബാഖവി ഉദ്ഘാടനം ചെയ്തു.
നിർധനരും ആൺ തുണയില്ലാത്തതുമായ കുടുംബത്തിന് കഴിഞ്ഞ 9 വർഷമായി നൽകി വരുന്ന പ്രതിമാസ റേഷനിലേക്കുള്ള പുതിയ അംഗത്തിനുള്ള കാർഡ് അൽ ബദർ മുഖ്യ രക്ഷാധികാരി എം പി കുഞ്ഞബ്ദുള്ള ഹാജി ജമാ അത്ത് പ്രസിഡെന്റ് എം കെ അബൂബക്കർ ഹാജിക്ക് നൽകി ഉൽഘാടനം ചെയ്തു.
പുത്തനുടുപ്പ് പദ്ദതി പുത്തൂർ മുഹമ്മദ് കുഞ്ഞിഹാജി ഖതീബ് ഉസ്താദിനു നൽകി. ചികിൽസ സഹായം ജമാ അത്ത് വൈസ് പ്രസിഡെന്റ് പി ഹസൈനാർ പി കുഞ്ഞബ്ദുള്ള ക്ക് കൈമാറി. വിവാഹ സഹായം ഖതീബ് ഉസ്താദിനുകൈമാറി.
ചെയർമാൻ സികെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. എം കെ അബൂബക്കർ ഹാജിഅദ്യക്ഷത വഹിചു.
ആസിഫ് ബല്ല, സി പി റഹ്മാൻ, കെ എച് ഉസ്മാൻ, പി.മുഹമ്മദ് കുഞ്ഞി,എം എസ് ഫൈസൽ, എം പി ഹാരിസ്,ബി ഹനീഫ, എം പി മൊയ്തീൻ കുഞ്ഞി, കെ എച് യഹ്യ എന്നിവർ സംബന്ധിചു. റാഷിദ് എം പി നന്ദി പറഞ്ഞു.
Post a Comment