രാജ്യത്ത് 24 മണിക്കൂറിനിടെ 3,324 പുതിയ കോവിഡ് കേസുകൾ

(www.kl14onlinenews.com)
(01-May -2022)

രാജ്യത്ത് 24 മണിക്കൂറിനിടെ 3,324 പുതിയ കോവിഡ് കേസുകൾ

ഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,902 ആയി ഉയര്‍ന്നു.
2,876 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. കോവിഡ് മൂലം 40 മരണമാണ് ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതുവരെ 5.23 ലക്ഷം പേര്‍ക്ക് മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയിലാണ് കേസുകള്‍ ഉയരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 5,716 ആയി. കേരളം (2,810), ഹരിയാന (2,528), കര്‍ണാടക (1,785), ഉത്തര്‍ പ്രദേശ് (1,538) എന്നിവയാണ് രോഗബാധിതര്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍

Post a Comment

أحدث أقدم