ഓർമ്മയിലൊരു പെരുന്നാൾ...

(www.kl14onlinenews.com)
(01-May -2022)


ഓർമ്മയിലൊരു
പെരുന്നാൾ...

✍️യൂസുഫ് എരിയാൽ.

വ്രത ശുദ്ധി യുടെ റമദാൻ മാസം കടന്നു പോകുമ്പോൾ, കാലത്തിന്റെ കടന്നാക്രമണത്തിലും, പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും വളരെ പേർക്കും നഷ്ടമായത് ഏറ്റവും സുന്ദരമായ അയൽ ബന്ധങ്ങളും മറക്കാൻ പറ്റാത്ത ചില കൂട്ടുകാരുമാണ്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയായിരുന്നു അയൽബന്ധങ്ങളെങ്കിൽ കൂട്ടു കാരവട്ടെ,വിസ്മൃ തിയിലാണ്ടുപോയ ബാല്യകാലം ഒരു മധുരനൊമ്പരമായി താഴുകി യുണർത്തുകയാണ് ചെയ്യുന്നത്.

നേരെ മറിച്ച് വിദേശത്തായാലോ? നനു നനു ത്ത സുഖങ്ങളും അല്ലറ ചില്ലറ ആസ്വാ സ്ത്യ ങ്ങളും പേറി നടക്കുന്ന പ്രാവാസികളുടെ ഇടയിൽ വല്ലപ്പോഴുമൊരിക്കൽ ഒത്തുകു‌ടാറുള്ള വിദേശികളായ ചങ്ങാതികൂട്ടങ്ങൾ അതീവ ഹൃദ്യം തന്നെ.നിയമത്തിന്റെ മുമ്പിലോ അപകടങ്ങളിലോ പെട്ട് നഷ്ടപ്പെടാറുള്ള കൂട്ടുകാരെയോർത്ത് വിലപിക്കാത്ത മനുസ്സുകളുണ്ടാവില്ല.

കഴിഞ്ഞു പോയ പെരുന്നാളിന് എനിക്കു നഷ്ടപ്പെട്ടത് രണ്ട് അഫ്ഗാനി സുഹൃത്തു ക്കളെയാണ്.

നീട്ടി വളർത്തിയ താടിയും,വലിയ തലപ്പാവും അണിഞ്ഞ കാബൂലികളായ മുല്ലാ മുഹമ്മദ്‌ ജാബിറും, ഹാജി ഹുസൈനും. അക്കാമ(സഞ്ചരിക്കാനുള്ള പാസ്) ഇല്ലാത്തതിന്റെ പേരിൽ സൗദി പോലീസ് അവരെ പിടികൂടുകയും അടുത്തുള്ള റോഡ് ഡിവൈ ഡറിനോട് ചേർത്ത് വിലങ്ങിൽ ബന്ദിക്കുകയും ചെയ്‌തു.
തുടർന്ന് പോലീസുകാരൻ തന്റെ കൈയ്യിലുള്ള വയർല്ലസ്സിൽ മേലാധികാരികളെ അറിയിക്കാൻ വേണ്ടി ഒരുയർന്ന കെട്ടിടത്തിന്റെ മറവിലേക്ക് തിരിയവെ ,ഈ രംഗം കണ്ട് നിൽക്കുകയായിരുന്ന വേറെ രണ്ട് അഫ്ഗാനി സുഹൃത്തു ക്കൾ ഒരു പിക്കപ്പ് വാനുമായി വന്ന് അഫ്ഗാനികളെ ബന്ധിപ്പിക്കപ്പെട്ട ഡിവൈഡർ അടക്കം പൊക്കിയെടുത്ത് വണ്ടിയിൽ കയറ്റുകയും എങ്ങോട്ടന്നില്ലാതെ അവർ ഓടിച്ചു പോവുകയും ചെയ്തു.

സ്നേഹിതന്മാർക്ക് ശുഭ യാത്ര നേർന്ന ഞാൻ തിരിഞ്ഞു നടക്കവേ ,കുറെ പോലീസുകാരും അവരുടെ പോലീസ് വാഹനങ്ങളും നിയമലംഘനം നടത്തി രക്ഷപ്പെട്ട അഫ്ഗാനികൾക്ക് വേണ്ടി തിരയുന്നതാണ് കണ്ടത്.
പിന്നീടൊരിക്കലും ഞാൻ ആ അഫ്ഗാനികളെ കണ്ടില്ല.

ഗൾഫിലെ പെരുന്നാളുകളിൽ ഓർമയിലൊരുപെരുന്നാളായി ഇന്നും മനസ്സിൽ ഞാനത് സൂക്ഷിക്കുന്നു!!

Post a Comment

أحدث أقدم