മലയാള മിഷൻ ഖത്തർ കോഡിനേറ്റർ ദുർഗാദാസിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം: ഖത്തർ കെഎംസിസി

(www.kl14onlinenews.com)
(04-May -2022)

മലയാള മിഷൻ ഖത്തർ കോഡിനേറ്റർ ദുർഗാദാസിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം: ഖത്തർ കെഎംസിസി
ദോഹ: മലയാള മിഷൻ ഖത്തർ കോർഡിനേറ്റർ ദുർഗാദാസ് നടത്തിയ വർഗ്ഗീയ വിഷം ചീറ്റിയ പരാമർശം സർക്കാർ ഗൗരവത്തിൽ കാണണമെന്നും ഉടനെ പദവിയിൽ നിന്നും നീക്കണമെന്നും, കേസെടുത്തു ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രെട്ടറി അബ്ദുൽ റഹിമാൻ എരിയാൽ ആവശ്യപ്പെട്ടു.

ലോകത്ത് ഏറ്റവുമധികം മത സാഹോദര്യത്തിന് ഊന്നൽ നൽകുന്ന രാജ്യമാണ് ഖത്തർ .
എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണനയും നീതിയും ലഭ്യമാകുന്ന ഖത്തർ പോലെയുള്ള ഒരു രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ഇയാളുടെ നിലപാട് തീർത്തും ദുരുദ്ദേശപരമണ്,

സംഘപരിവാർ ബന്ധമുള്ളവരെ ഇത്തരം പദവിയിൽ നിയമിച്ചത് സി പിഐഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ സംഘപരിവാർ ബന്ധത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 
 
ഇദ്ദേഹത്തിനെതിരെ  കെസെടുക്കണമെന്നവശ്യപ്പെട്ട്  ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി കേരള  മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ക്കും  പരാതി നൽകി.

Post a Comment

Previous Post Next Post