(www.kl14onlinenews.com)
(04-May -2022)
ചെറുവത്തൂര്‍: രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം മെയ് അഞ്ചുമുതല്‍ 15 വരെ നടക്കുകയാണ്. പതിനൊന്ന് ദിവസങ്ങളിലായി രണ്ട് ലക്ഷത്തോളം ഭക്തര്‍ ദര്‍ശനത്തിന്ന് എത്തുമെന്ന് ക്ഷേത്ര കമ്മറ്റി അറിയിച്ചു. മെയ് 5 ന് വൈകീട്ട് 4 ന് അയ്യപ്പന്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര ആരംഭിക്കും. രാത്രി 8 മണിക്ക് വിഷ്ണുമൂര്‍ത്തിയുടേയും 10 മണിക്ക് രക്തചാമുണ്ഡിയുടേയും തോറ്റങ്ങള്‍. മറ്റു ദിവസങ്ങളില്‍ രാത്രി തോറ്റങ്ങളും തെയ്യങ്ങളും അരങ്ങിലെത്തും. മെയ് 15ന് മഹോത്സവത്തിന്റെ സമാപനത്തില്‍ പകല്‍ 9 മണിക്ക് രക്തചാമുണ്ഡിയും ഒരുമണിക്ക് നാട്ടുപരദേവതയായ വിഷ്ണുമൂര്‍ത്തിയും ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകും. ഉല്‍സവ ദിനങ്ങളില്‍ കാഞ്ഞങ്ങാടുനിന്നും പയ്യന്നൂരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി രാത്രി പത്തുവരെ അധിക സര്‍വീസ് നടത്തും. ഉല്‍സവ നാളുകളില്‍ ഉച്ചയ്ക്ക് 12 നും രാത്രി എട്ടിനും അന്നദാനം.
Post a Comment