പെഗാസസ് നിയമ വിരുദ്ധവും രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് എസ്ഡിപിഐ കാസർകോട് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് കരിമ്പളം

(www.kl14onlinenews.com) (Feb-02-2022)

പെഗാസസ് നിയമ വിരുദ്ധവും രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് എസ്ഡിപിഐ കാസർകോട് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് കരിമ്പളം

കാസർകോട് :
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ പെഗാസസ് ചാര പ്രവർത്തി വൻ അപകടം സൃട്ടിക്കുമെന്നും പൗരൻമാരുടെ വ്യക്തി സ്വാതന്ത്രം ഹനിക്കുന്ന പ്രവർത്തിയാണെന്നും ഇത്തരം ചാരപ്രവർത്തികൾക്ക് ഇസ്രായേൽ പോലോത്ത രാജ്യങ്ങളെ കൂട്ട് പിടിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി നികുതി നൽകുന്ന രാജ്യത്തെ പൗരൻമ്മാരെ വഞ്ചിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി രാജി വെച്ച് രാജ്യത്തിന് സുരക്ഷ വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മുഹമ്മദ് കരിമ്പളം ആവശ്യപെട്ടു.
പെഗാസസ് വിരുദ്ധ ദേശീയ പ്രക്ഷേപത്തിൻ്റെ ഭാഗമായ് കാസറഗോഡ് മണ്ഡലം പരിധിയിൽ ഉളയത്തട്ക്കയിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരൻമാരുടെ കിടപ്പറ രഹസ്യം പോലും ചോർത്തുന്ന തരത്തിലുള്ള പെഗാസസ് ചാര പ്രവർത്തിക്ക് എതിരെ രാജ്യം ഉണരണമെന്നും ഒറ്റകെട്ടായ സമര രീതികൾ തുടരണമെന്നും പൗരൻമ്മാരുടെ അവകാശം സംരക്ഷിക്കപെടണമെന്നും കാസറഗോഡ് മണ്ഡലം പരിതിയിൽ നടന്ന വിവിത പ്രതിഷേധങ്ങളിൽ ആവശ്യം ഉയർന്നു.
മൊഗ്രാൽപുത്തൂർ,മധൂർ,ചെങ്കള,കാസറഗോഡ് മുൻസിപാലിറ്റി തുടങ്ങിയ കമ്മിറ്റികൾക്ക് കീഴിൽ നടത്തിയ പ്രതിഷേധങ്ങളിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.
മൊഗ്രാൽപുത്തൂർ ചൗക്കി ജംഗ്ഷനിൽ നടന്ന യോഗം സെക്രട്ടറി അൻവർ കല്ലങ്കൈ ഉദ്ഘാടനം ചെയ്തു.
ഹനീഫ ചെർക്കള,SA അബ്ദുൽ റഹ്മാൻ,ശാഫി എര്തും കടവ്,സാദിഖ് ചേരങ്കൈ,ഹാഷിം അണങ്കൂർ,റഹ്മാൻ ആസാദ് നഗർ,അസ്ക്കർ ചൗക്കി,അഹ്മദ് ചെർക്കള,ഹമീദ് എര്തും കടവ്, തുടങ്ങിയ മണ്ഡലം,മുൻസിപ്പൽ,പഞ്ചായത്ത് ഭാരവാഹികൾ പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകീ.

Post a Comment

أحدث أقدم