മുന്‍ മിസ് അമേരിക്ക ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

(www.kl14onlinenews.com) (Feb-01-2022)

മുന്‍ മിസ് അമേരിക്ക ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി


ന്യൂയോര്‍ക്ക്: മുന്‍ മിസ് അമേരിക്ക അറുപത് നില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 30 കാരിയായ ചെസ്ലി ക്രിസ്റ്റ് ആണ് ജീവനൊടുക്കിയത്. ടി വി അവതാരക, ഫാഷന്‍ ബ്ലോഗര്‍, അഭിഭാഷക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നാണ് ചെസ്ലി ജീവനൊടുക്കിയത്. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ദിവസം ശാന്തിയും സമാദാനവും തരട്ടേ എന്ന കുറിപ്പോടെയാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ഒടുവിലായി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post