രാജ്യത്ത് 1.72 ലക്ഷം കോവിഡ് രോഗികൾ,1,008 മരണം; രോഗവ്യാപനത്തില്‍ വര്‍ധന

(www.kl14onlinenews.com) (Feb-03-2022)

രാജ്യത്ത് 1.72 ലക്ഷം കോവിഡ് രോഗികൾ,1,008 മരണം; രോഗവ്യാപനത്തില്‍
വര്‍ധന

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.72 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ രോഗികള്‍ ഏഴ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപന നിരക്ക് 11 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 15.33 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.59 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. എന്നാല്‍ മരണസംഖ്യ വീണ്ടും 1,000 കടന്നു. 4,98,983 പേര്‍ക്കാണ് മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.78 ലക്ഷമായി. കര്‍ണാടക ( 1.77) ലക്ഷം), മഹാരാഷ്ട്ര (1.77 ലക്ഷം), തമിഴ്നാട് (1.77 ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 55.10 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 167.87 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Post a Comment

Previous Post Next Post