രാജ്യത്ത് 24 മണിക്കൂറിനിടെ 10,229 പേര്‍ക്ക് കോവിഡ്; 125 മരണം

(www.kl14onlinenews.com) (NOV-15-2021)

രാജ്യത്ത് 24 മണിക്കൂറിനിടെ
10,229 പേര്‍ക്ക് കോവിഡ്; 125 മരണം
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,926 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.26 ശതമാനമായി തുടരുകയാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1.34 ലക്ഷം സജീവ കേസുകളാണുള്ളത്. 17 മാസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളും കുറയുകയാണ്. ഇന്നലെ 125 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,63,655 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.20 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 112.34 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post