(www.kl14onlinenews.com) (NOV-15-2021)
നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളരിക്കുണ്ട് പരപ്പ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കാരാട്ട് നല്ലിയറയിലെ സുധീഷാണ് (27) പൊലീസ് പിടിയിലായത്.
പതിനാറുകാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ വെള്ളരിക്കുണ്ട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment