കാസർകോട് അട്ക്ക സ്വദേശി താഹിറിനെ ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് ജന്മ ദിനത്തിൽ

(www.kl14onlinenews.com) (04-Sept-2021)

കാസർകോട് അട്ക്ക സ്വദേശി താഹിറിനെ ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് ജന്മ ദിനത്തിൽ
അബൂദാബി:
വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ലഭിച്ചത് ബന്തിയോട് ബൈദല സ്വദേശിയായ താഹിർ ഓൺലൈനിലൂടെ പർച്ചേസ് ചെയ്ത ടിക്കറ്റിനായിരുന്നു.
സെപ്തംബർ 2ആം തീയതി ആയിരുന്നു താഹിറിന്റെ ജന്മദിനം. ജന്മദിന ആവേശത്തിന്റെ അവസാന നിമിഷത്തിലാണ് താഹിറിനെ തേടി ഭാഗ്യം എത്തിയത്.
അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.

ബിഗ് ടിക്കറ്റിന്റെ 231-ാം സീരിസ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് വെള്ളിയാഴ്‍ച രാത്രി നടന്നത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെ നാലാം ദിവസം അഞ്ച് സുഹൃത്തുക്കളും കോടീശ്വരന്മാരായി മാറി.

ജീവ കാരുണ്യ പ്രവർത്തനത്തിലും,കായിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായ താഹിർ ഭാര്യയും ഉമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലാണ് താന്‍ താമസിക്കുന്നത് .

ഒരു ഷിപ്പിങ് കമ്പനിയില്‍ ഓപ്പറേഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന അദ്ദേഹം ഇതേ സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ഒന്നര വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.

സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഓരോ തവണയും ടിക്കറ്റെടുക്കുമ്പോള്‍ വിജയിച്ചാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോള്‍ അബു താഹിര്‍ തത്സമയ സംപ്രേക്ഷണം കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ സംഘത്തിലെ സുഹൃത്തുക്കളിലൊരാള്‍ തങ്ങളുടെ ടിക്കറ്റ് ഒന്നാം സമ്മാനം നേടുന്നത് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം വിളിച്ച് സമ്മാനം കിട്ടിയ വിവരം അറിയിച്ചതെന്ന് അബു താഹിര്‍ പറയുന്നു. 'വിജയത്തിന്റെ ആഘാതത്തിലാണ്' ഇപ്പോഴുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭാവി പരിപാടികളെക്കുറിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും പറഞ്ഞു. 
നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്.

Post a Comment

Previous Post Next Post