(www.kl14onlinenews.com) (03-Sept-2021)
രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം: കളക്ടർ
കാസർകോട് :
രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരുടെ കോവിഡ് രോഗ സ്ഥിരീകരണത്തിന് കാലതാമസമുണ്ടാകുന്നത് ജീവന് തന്നെ അപകടമാകും. കാസർഗോഡ് ജില്ലയിൽ ആഗസ്റ്റിൽ മരിച്ച 53 പേരുടെ പൂർണ്ണമായ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതിൽ 25% കേസുകളിൽ, രോഗബാധയ്ക്കും പരിശോധന നടത്തി ഫലമറിയുന്നതും തമ്മിൽ അഞ്ചോ അതിൽ കൂടുതലോ ദിവസങ്ങൾ എടുത്തിട്ടുണ്ട്. രോഗബാധയും പരിശോധിച്ച് ഫലമറിയുന്നതും തമ്മിൽ ശരാശരി 3.32 ദിവസം ആണെന്നും ഈ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നു. അതിനാൽ മറ്റു ഗുരുതര രോഗങ്ങളുള്ളവർ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ പരിശോധന നടത്തി ആശുപത്രിയിൽ വിദഗ്ദ ചികിത്സ തേടേണ്ടതാണെന്ന് കളക്ടർ പറഞ്ഞു
Post a Comment