പള്ളികരയിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട മീൻപിടിത്തക്കാരെ രക്ഷപ്പെടുത്തി

(www.kl14onlinenews.com) (04-Sept-2021)

പള്ളികരയിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട മീൻപിടിത്തക്കാരെ രക്ഷപ്പെടുത്തി
ബേക്കൽ:
പള്ളിക്കര കടപ്പുറത്തുനിന്ന്‌ കടലിൽ പോയ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട അഞ്ച് മീൻപിടിത്തക്കാരെ തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബേക്കലത്തെ ദീപു (32), സച്ചിൻ (24), മണി (27), ബിജു (30), ശ്രീജിത്ത് (38) എന്നിവരെയാണ് രക്ഷിച്ചത്‌. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

ബേക്കലത്തെ വിഷ്ണു വെളിച്ചപ്പാടിന്‍റെ ഉടമസ്ഥതയിലുള്ള കോട്ടുവലക്കാർ എന്ന മരയോടമാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും പോലീസും നാട്ടുകാരും ഇവർക്ക് രക്ഷപ്പെടാൻ വായുനിറച്ച റബർവളയം ഇട്ടുകൊടുത്ത് കരയ്ക്കടുപ്പിച്ചു.
ഇവരിൽ മണിയെ കരയിൽ എത്തിച്ചപ്പോൾ ബോധമുണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്ന ഹോം ഗാർഡ് ദാമോദരൻ കൃത്രിമശ്വാസോച്ഛ്വാസവും സി.പി.ആർ. (കാർഡിയോ പൾമണറി റസസിറ്റേഷൻ) അടക്കമുള്ള പ്രഥമശുശ്രൂഷയും നൽകി. തുടർന്ന് എല്ലാവരെയും കാസർകോട് ജനറൽ ആസ്പത്രിയിലെത്തിച്ചു. തോണിക്കും എൻജിനും തകരാറുണ്ടായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബുവിന്റെ നേതൃത്വത്തിലുള്ള തീരദേശ പോലീസാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

أحدث أقدم