(www.kl14onlinenews.com) (04-Sept-2021)
തിരുവനന്തപുരം:
കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ വിമർശനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനിരാജക്ക് കിട്ടിയ വിവരങ്ങൾ എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരള പൊലീസില്‍ ആർഎസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സർക്കാർ നയത്തിനെതിരെ പൊലീസ് പ്രവർത്തിക്കുന്നുവെന്നുമായിരുന്നു ആനി രാജയുടെ വിമർശനം. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നല്ല രീതിയിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പക്ഷേ സര്‍ക്കാരിന്‍റ പ്രതിച്ഛായയെ ഇടിച്ചുതാഴ്ത്തുന്നതിനായി ആര്‍എസ്എസിന്‍റെ ഒരു വിഭാഗം കേരള പൊലീസില്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയാണ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാകുന്നത്. പൊലീസ് സർക്കാരിന് ദേശീയ തലത്തില്‍ നാണക്കേട് ഉണ്ടാക്കിയെന്നും ആനി രാജ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ആനി രാജയുടെ പരാമര്‍ശം സി.പി.ഐ നേതൃത്വം തള്ളി.
Post a Comment